“ഓപ്പറേഷൻ സിന്ദൂർ” എന്ന വാക്ക് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷ പിൻവലിച്ചതായി റിലയൻസ്.ക്ലാസ് 41-ലുള്ള സേവനങ്ങൾക്കായി ഈ മാർക്ക് രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയ്ക്ക് ഒടുവിലാണ് പിൻവലിക്കൽ വരുന്നത്. കമ്പനിയുടെ അവസാന ഫയലിംഗിൽ ഇങ്ങനെ പറയുന്നു:
“സർ,
വിഷയവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഈ കുറിപ്പൊരുക്കുന്നത്. ക്ലാസ് 41-ൽ ഓപ്പറേഷൻ സിന്ദൂർ എന്ന ട്രേഡ് മാർക്കിനായി നൽകിയ അപേക്ഷ നമ്പർ 6994264 ഞങ്ങൾ ഇതുവഴി പിൻവലിക്കുന്നു. അപേക്ഷ പിൻവലിച്ചതായി രേഖപ്പെടുത്തുകയും അപേക്ഷ പിൻവലിച്ചതായി ഉത്തരവിടുകയും ചെയ്യണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.”
പിന്നീട് റിലയൻസ് തന്നെ ഇറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം ഇങ്ങിനെ വിശദമാക്കുന്നുണ്ട്
“ഓപ്പറേഷൻ സിന്ദൂർ എന്ന വാചകത്തെ ട്രേഡ്‌മാർക്ക് ചെയ്യാനുള്ള ഒരു ഉദ്ദേശവും റിലയൻസ് ഇൻഡസ്ട്രീസിന് ഇല്ല. ഇന്ത്യന്‍ വീരതയുടെ ശക്തമായ പ്രതീകമായി ഈ വാക്ക് ദേശീയ ചിന്തയില്‍ അത് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ ജിയോ സ്റ്റുഡിയോസ് സമർപ്പിച്ചിരുന്ന ട്രേഡ്‌മാർക്ക് അപേക്ഷ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ അറിയാതെയാണ് ഫയൽ ചെയ്തത്, അതിനാൽ അതിന് ശേഷം ഉടനെ തന്നെ ആ അപേക്ഷ പിൻവലിച്ചു.
പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരാക്രമണത്തിന് പ്രതികരിച്ചുകൊണ്ട് നടന്ന ഓപ്പറേഷൻ സിന്ദൂർ നമ്മുടെ വീര സേനകളുടെ അതുല്യമായ വിജയം ആണ്.
ഭീകരവാദത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ നമ്മുടെ സർക്കാർക്കും സായുധസേനകൾക്കും റിലയൻസ് പൂര്‍ണമായ പിന്തുണ പ്രഖ്യാപിക്കുന്നു. ‘ഇന്ത്യാ ഫസ്റ്റ്’ എന്ന മോട്ടോയിലെ ഞങ്ങളുടെ പ്രതിജ്ഞ ഉറച്ചതുതന്നെയാണ് “.
മേയ് 7 ബുധനാഴ്ചയാണ് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ അപേക്ഷ നൽകിയത്. ക്ലാസ് 41 (എജുക്കേഷൻ, എന്റർടെയിൻമെന്റ് സേവനങ്ങൾ) വിഭാഗത്തിലാണ് രജിസ്ട്രേഷനുള്ള അപേക്ഷ നൽകിയത്.
പേറ്റന്റ്‌സ്, ഡിസൈനുകൾ, ട്രേഡ് മാർക്കുകൾ എന്നിവയ്ക്കുള്ള കൺട്രോളർ ജനറൽ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൽ, ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിശാലമായ വിനോദ സേവനങ്ങൾക്ക് ഈ വാക്യം ഉപയോഗിക്കാനുള്ള അനുവാദം നേരത്തെ തേടിയിരുന്നു.
ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾക്ക് നേരെ നടത്തിയ സൈനിക നടപടിയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’.
രാജ്യത്തെ140 കോടി ജനങ്ങളുടെ മനസ്സിൽ പ്രതിഫലിക്കുന്ന ഈ പദം വ്യാപകമായി പ്രചാരണത്തിന് ഉപയോഗപ്പെടുത്താനുള്ള റിലയൻസിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ട്രേഡ് മാർക്ക് നേടാൻ നടത്തിയ അപേക്ഷ. രാജ്യത്തെ 465 മില്യൺ ഉപയോക്താക്കൾ ഓഡിയോ, വീഡിയോ അടക്കം വിവിധ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കായി റിലയൻസ് ജിയോ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ചർച്ചാ ഫോറങ്ങൾ, ഡൗൺലോഡ് ചെയ്യാനാകാത്ത ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, ഷോകൾ, മത്സരങ്ങൾ, ഗെയിമുകൾ, കോൺസെർട്ടുകൾ, പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവയുടെ സംഘടിപ്പിക്കൽ, നിർമ്മാണം, അവതരണം; ഭാഷ പഠനം; ഇത്തരമുളള മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപദേശം നൽകുന്നതിനും കൂടി ഈ വാക്ക് ഉപയോഗിക്കാനുള്ള അവകാശം അപേക്ഷയിൽ തേടിയിരുന്നു.
റിലയൻസിനൊപ്പം മൂന്ന് വ്യക്തികളും ഇതിന് ട്രേഡ് മാർക്ക് അപേക്ഷ നൽകിയിട്ടുണ്ട് — മുകേഷ് ചേത്രം അഗർവാൾ, ഗ്രൂപ്പ് ക്യാപ്റ്റൻ കമൽ സിങ് ഓബറോയ് (റിട്ട.), അലോക് കോഠാരി എന്നിവരാണ് മറ്റ് അപേക്ഷകർ.
Reliance Industries has withdrawn its trademark application for ‘Operation Sindoor’, clarifying it was filed without authorization and reaffirming support for India’s Armed Forces.