ഭൂട്ടാനിൽ 5000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിനായി ഭൂട്ടാൻ കമ്പനി ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷനുമായി (DGPC) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. 570/900 മെഗാവാട്ട് വാങ്ചു ജലവൈദ്യുത പദ്ധതിയുടെ നിലവിലുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ധാരണാപത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഡിജിപിസിക്ക് 51% ഓഹരിയും അദാനി ഗ്രൂപ്പിന് 49% ഓഹരിയുമുണ്ടാകും.

5000 മെഗാവാട്ട് സംരംഭത്തിൽ അധിക ജലവൈദ്യുതിയും പമ്പ് ചെയ്ത സംഭരണ പദ്ധതികളും ഉൾപ്പെടും. വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനായി മുന്നോട്ട് കൊണ്ടുപോകുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2040 ആകുമ്പോഴേക്കും 20000 മെഗാവാട്ട് അധിക ഉൽപ്പാദന ശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്ന ഭൂട്ടാന്റെ പുനരുപയോഗ ഊർജ്ജ റോഡ്മാപ്പുമായി യോജിക്കുന്നതാണ് പുതിയ കരാർ.
Adani Group partners with Bhutan’s DGPC for 5,000 MW hydropower projects, boosting clean energy and regional cooperation.