എഐയുടെ വരവോടെ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കെൽപ്പുണ്ടായി. ഇത് നിരവധി സ്റ്റാർട്ടപ്പുകളെയും ബിസിനസ്സുകളെയും വളരെ ചെറിയ ടീമുകളെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു. ബില്യൺ ഡോളർ മൂല്യവും ജോലി ചെയ്യാൻ വെറും 10 പേരുമുള്ള കമ്പനികൾ ഇനിയങ്ങോട്ട് വ്യാപമാകും എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണികോൺ സ്റ്റാർട്ടപ്പ് എന്നു വിളിക്കുന്നത്. അൻപതോ അതിൽ താഴെയോ ജീവനക്കാരുള്ള ടീമുകളെ വെച്ച് യൂണിക്കോൺ സ്റ്റാർട്ടപ്പുകൾ ആയി മാറിയ എഐ കമ്പനികളെ കുറിച്ചറിയാം.

സേഫ് സൂപ്പർഇന്റലിജൻസ് (Safe Superintelligence)
മൂല്യം: $32 ബില്യൺ
ജീവനക്കാരുടെ എണ്ണം: 20
ഓപ്പൺഎഐ സഹസ്ഥാപക ഇല്യ സട്‌സ്‌കെവർ ആരംഭിച്ച ഗവേഷണ സ്റ്റാർട്ടപ്പാണ് സേഫ് സൂപ്പർഇന്റലിജൻസ്. മനുഷ്യ ബുദ്ധിയെ മറികടക്കുന്നതും മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ എഐ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
0ജി ലാബ്‌സ് (0G Labs)
മൂല്യം: $2 ബില്യൺ
ജീവനക്കാരുടെ എണ്ണം: 40
ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ എഐ ആപ്ലിക്കേഷനുകൾ കൂടുതൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന എഐ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതിനായി 2023ൽ ആരംഭിച്ചതാണ് സീറോ ഗ്രാവിറ്റി ലാബ്‌സ് എന്ന 0ജി ലാബ്‌സ്.
മാജിക് (Magic)
മൂല്യം: $1.58 ബില്യൺ
ജീവനക്കാരുടെ എണ്ണം: 20
സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് അവരുടെ കോഡ് എളുപ്പത്തിൽ എഴുതാനും അവലോകനം ചെയ്യാനും സഹായിക്കുന്ന എഐ മോഡലുകൾ നിർമ്മിക്കുന്ന കമ്പനിയാണ് മാജിക്.
സകാന എഐ (Sakana AI)
മൂല്യം: $1.5 ബില്യൺ
ജീവനക്കാരുടെ എണ്ണം: 28
മുൻ ഗൂഗിൾ ഗവേഷകരുടെ സംഘമാണ് 2023ൽ ടോക്കിയോ ആസ്ഥാനമായി സകാന എഐ ആരംഭിച്ചത്. സങ്കീർണ്ണമായ ജോലികൾ ചെയ്യുന്നതിനായി ചെറിയ എഐ മോഡലുകൾ സൃഷ്ടിക്കുകയാണ് സ്റ്റാർട്ടപ്പിന്റെ പ്രധാന പ്രവർത്തനം.
സ്കിൽഡ് AI (Skild AI)
മൂല്യം: $1.5 ബില്യൺ
ജീവനക്കാരുടെ എണ്ണം: 25
2023ൽ സ്ഥാപിതമായ സ്കിൽഡ് എഐ, യഥാർത്ഥ ലോകവുമായി സംവദിക്കാൻ റോബോട്ടുകളെ ശക്തിപ്പെടുത്തുന്ന മോഡലുകൾ നിർമ്മിക്കുന്നു.
ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ് (Black Forest Labs)
മൂല്യം: $1.28 ബില്യൺ
ജീവനക്കാരുടെ എണ്ണം: 24
ബ്ലാക്ക് ഫോറസ്റ്റ് ലാബ്സിന്റെ എഐ ഉപകരണങ്ങൾ ടെക്സ്റ്റ് പ്രോംപ്റ്റുകളെ റിയലിസ്റ്റിക് ഇമേജുകളാക്കി മാറ്റുന്നു.
അക്യുട്ടാർ ബയോടെക് (Accutar Biotech)
മൂല്യം: $1.03 ബില്യൺ
ജീവനക്കാരുടെ എണ്ണം: 40
എഐ ഉപയോഗിച്ച് പുതിയ മരുന്നുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പാണ് അക്യുട്ടാർ ബയോടെക്.
ആൻഡലൂസിയ ലാബ്‌സ് (Andalusia Labs)
മൂല്യം: $1 ബില്യൺ
ജീവനക്കാരുടെ എണ്ണം: 22
അബുദാബി ആസ്ഥാനമായുള്ള ആൻഡലൂസിയ ലാബ്‌സ് ക്രിപ്‌റ്റോകറൻസികളും മറ്റ് ഡിജിറ്റൽ ആസ്തികളും കൂടുതൽ സുരക്ഷിതമാക്കാനുള്ള കമ്പനിയാണ്.
ഓപ്പൺ എവിഡൻസ് (OpenEvidence)
മൂല്യം: $1 ബില്യൺ
ജീവനക്കാരുടെ എണ്ണം: 22
ക്ലിനിക്കൽ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനും ഏറ്റവും പുതിയ മെഡിക്കൽ ഗവേഷണം വേഗത്തിൽ ആക്‌സസ് ചെയ്യാനും മനസ്സിലാക്കാനും ഡോക്ടർമാരെ സഹായിക്കുന്നു പ്ലാറ്റ്ഫോമാണിത്.
വേൾഡ് ലാബ്‌സ് (World Labs)
മൂല്യം: $1 ബില്യൺ
ജീവനക്കാരുടെ എണ്ണം: 20
3ഡി പരിതസ്ഥിതികൾ മനസ്സിലാക്കാനും സൃഷ്ടിക്കാനും സംവദിക്കാനുമുള്ള എഐ മോഡലുകൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പാണ് വേൾഡ് ലാബ്സ്.
AI-driven startups are achieving billion-dollar valuations with lean teams, leveraging automation and efficiency to scale rapidly.