തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് അസിൻ. 2016ൽ രാഹുൽ ശർമ്മയും തമ്മിലുള്ള വിവാഹത്തിനു ശേഷം താരം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്. അസിനെ വിവാഹം ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൊബെെൽ ബ്രാൻഡുകളിലൊന്നായ മെെക്രോമാക്സിന്റെ അമരക്കാരനായിരുന്നു രാഹുൽ ശർമ്മ. എന്നാൽ പിന്നീട് കമ്പനി പതനം നേരിട്ടു.
ഇപ്പോൾ ഇതേക്കുറിച്ച് ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരിക്കുകയാണ് രാഹുൽ.

ചെെനീസ് കമ്പനികളുടെ കടന്നു വരവാണ് ഇന്ത്യൻ ബ്രാൻഡായ മെെക്രോമാക്സിനെ ബാധിച്ചതെന്ന് രാഹുൽ ശർമ്മ പറയുന്നു. കോവിഡ് കാലത്താണ് കമ്പനിയുടെ തകർച്ച. കോവിഡിനു മുൻപ് വിപണി വിഹിതത്തിന്റെ 50 ശതമാനം കെെവശമുണ്ടായിരുന്ന ഇന്ത്യൻ ബ്രാൻഡുകൾ പിന്നീട് പൂർണമായും നശിച്ചു. ചെെനീസ് കമ്പനികളുമായുള്ള മത്സരം കമ്പനിയെയും വിപണിയെയും ബാധിച്ചതോടെയാണിത്. അതിനു മുൻപുതന്നെ 2014ൽ, 6500 കോടി രൂപയുടെ ഫണ്ടിങ് സ്വീകരിക്കാതിരുന്നതും കമ്പനിക്ക് ദോഷം ചെയ്തു.
എന്നാൽ ഇപ്പോഴും കമ്പനി അടച്ചു പൂട്ടിയിട്ടില്ല എന്നും മറ്റു കമ്പനികൾക്കു വേണ്ടി കോൺട്രാക്ട്, ഡിസൈൻ നിർമാണ പ്രവർത്തനങ്ങളിൽ കമ്പനി സജീവമാണെന്നും രാഹുൽ ശർമ പറഞ്ഞു. ഇതിൽ നിന്നും വിചാരിക്കുന്നതിൽ അധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നതായും ഒരുപക്ഷേ ജീവിതത്തിൽ ഇതുവരെ നേടിയതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കാൻ പറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനി പിന്നോക്കമായപ്പോഴും ടെക്നോളജി മേഖലയിൽ തന്നെ നിലനിൽക്കുകയെന്നതായിരുന്നു തന്റെ തീരുമാനമെന്നും റിയൽ എസ്റ്റേറ്റിലേക്കോ മറ്റോ തിരിഞ്ഞില്ലെന്നും നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേ രാഹുൽ ശർമ ചൂണ്ടിക്കാട്ടി.
Discover how Micromax co-founder Rahul Sharma bounced back after the mobile brand’s decline, revealing his current venture’s greater success and lessons learned.