ഇൻബിൽറ്റ് ക്യാമറയോടെ വരുന്നൂ, ആപ്പിൾ വാച്ചും (Apple Watch) ആപ്പിൾ എയർ പോഡും (AirPods). സ്പെഷ്യലൈസ്ഡ് ചിപ്പുകൾ ഘടിപ്പിച്ച ആപ്പിൾ വാച്ചും പോഡും അസാധാരണമായ AI ഫീച്ചേഴ്സുകൾ ഉള്ളത് കൊണ്ട് തന്നെ കൂടുതൽ ഇന്റലിജന്റായി മാറും. ഈപുതിയ ആപ്പിൾ പ്രൊഡക്റ്റുകൾ 2027-ഓടെ മാർക്കറ്റിൽ എത്തുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അഡ്വാൻസ്ഡ് വിഷ്വൽ ഇന്റലിജൻസ് ആയിരിക്കും ക്യാമറ ഘടിപ്പിക്കുന്നതോടെ ആപ്പിൾ വാച്ച് സമ്മാനിക്കുന്നത്. ക്യാമറ ഇൻബിൽറ്റായ ആപ്പിൾ വാച്ചുകൾക്കായി നെവിസ് (“Nevis”) എന്ന കോഡിൽ അറിയപ്പെടുന്ന ചിപ്പും ആപ്പിൾ എയർ പോഡിനായി ഗ്ലെനി (“Glennie”) എന്ന സ്പെഷ്യലൈസ്ഡ് ചിപ്പുമാണ് ആപ്പിൾ നിർമ്മിക്കുന്നത്. 2027ഓടെ മാത്രമേ ഈ ചിപ്പുകളുടെ വികസനം പൂർത്തിയാകുകയുള്ളൂ. ആ വർഷം തന്നെ പ്രൊഡക്റ്റ് റിലീസ് സാധ്യമാകുന്ന തരത്തിലാണ് വാച്ചിന്റേയും പോഡിന്റേയും നിർമ്മാണം പുരോഗമിക്കുന്നത്.

മനുഷ്യന് ധരിക്കാവുന്ന പ്രൊഡക്റ്റുകളുടെ ചരിത്രത്തിൽ ഇൻബിൽറ്റ് ക്യാമറയോടെ എത്തുന്ന ആപ്പിൾ വാച്ചുകൾ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ടെക്നോളജി വിദഗ്ധർ പറയുന്നത്. സാധാരണയുള്ള ഫോട്ടോഗ്രാഫിക്കോ ഫെയ്സ്ടൈം കണക്റ്റിവിറ്റിക്കോ ക്യാമറ ഉപയോഗിക്കുന്നതിനേക്കാൾ ആപ്പിൾ ലക്ഷ്യം വെക്കുന്നത് AI ബെയ്സ്ഡ് ആയിട്ടുള്ള പ്രവർത്തനങ്ങൾക്കായിരിക്കും. വാച്ചിന്റെ സ്ക്രീനിനുള്ളിൽ ആയിരിക്കും മിക്കവാറും ക്യാമറ വരാൻ സാധ്യത എന്നും ടെക് വിദഗ്ധർ അനുമാനിക്കുന്നു. വിഷ്വൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി കൂടുകൽ വ്യക്തമായ നാവിഗേഷനും സന്ദർഭോചിതമായ സന്ദേശങ്ങളും ഉപദേശവും നൽകാനും വാച്ചിനുള്ളിലെ ക്യാമറ സഹായിക്കും. വാച്ച് ധരിച്ചയാളുടെ ചുറ്റുപാടും സ്വയം മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനും ആപ്പിൾ വാച്ചിലേയും പോഡിലേയും ക്യാമറകൾ സഹായിക്കുമെന്ന് കരുതാം. ഇത് ഇതുവരെയില്ലാത്ത അസാധാരണമായ AI അനുഭവം ഓരോ ഉപഭോക്താവിനും നൽകും.
എയർപോഡുകളിൽ ഇൻഫ്രാറെഡ് ക്യാമറകൾ ത്രീഡയമൻഷണൽ കേൾവി സാധ്യമാക്കുന്ന സ്പേഷ്യൽ ഓഡിയോ പെർഫോർമൻസ് യാഥാർത്ഥ്യമാക്കും. കൈചലനങ്ങൾ മനസ്സിലാക്കി പ്രതികരിക്കുകയും പ്രവർത്തിക്കുകയും കമാന്റുകൾ സ്വീകരിക്കുകയും ചെയ്യുന്ന പോഡുകളാകും ക്യാമറയുള്ള എയർപോഡുകളെന്നും റിപ്പോർട്ടിൽ പറയുന്നു. ചുറ്റുമുള്ള ദൃശ്യങ്ങൾ പകർത്തി AI സഹായത്തോടെ ഇന്റലിജന്റായി പ്രവർത്തിക്കാൻ ആപ്പിളിന്റെ വാച്ചുകൾക്കും പോഡുകൾക്ക് കഴിയും.
2027-ലാണ് ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നത് എന്നത് കൊണ്ട്തന്നെ ഒരുപാട് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഫീച്ചേഴ്സും മറ്റും ഇപ്പോഴും ഇവോൾവ് ചെയ്യുകയാണെന്ന് വേണം കരുതാൻ. പക്ഷെ ഒന്നു രണ്ട് വർഷത്തിനുള്ളിൽ സ്വയം ബുദ്ധിയോടെ പ്രവർത്തിക്കുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധമുള്ള ഒരു പങ്കാളിയായി, വാച്ചും പോഡും ധരിക്കുന്നയാളുടെ ഒപ്പം നിൽക്കാനുള്ള പ്രൊഡക്റ്റ് വികസിപ്പിക്കാനുള്ള ആപ്പിളിന്റെ ലക്ഷ്യമാകും ഇതുവഴി യാഥാർത്ഥ്യമാകാൻ പോകുന്നത്.
Apple Watch and AirPods with built-in cameras are expected by 2027, driven by AI technology for intelligent features and user assistance.