വർധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ കേരള ചിക്കൻ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. 2024-25 സാമ്പത്തികവർഷം 105.63 കോടി രൂപയുടെ സർവകാല റെക്കോഡ് വില്‍പ്പന കേരള ചിക്കൻ നേടിയിരുന്നു.  വിറ്റുവരവ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക ഏജൻസിയായി  കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

Woman hand holding plate of raw chicken parts with basil on dark background. High quality photo

ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക, വർധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. പ്രതിദിനം 58,000 കിലോ കോഴിയിറച്ചി വിപണനശാലകള്‍വഴി വില്‍ക്കുന്നു . നിലവില്‍, 454 ഫാമുകളിലെ കോഴിയാണ്  130 വില്‍പ്പനശാലകൾ വഴി വിറ്റഴിക്കുന്നത്.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് കേരള ചിക്കൻ പദ്ധതി വഴിയാണ്. കുടുംബശ്രീയുടെ കോഴിയിറച്ചിക്കു സ്വീകാര്യത ഏറിയതോടെ  ഉത്പാദനം വർധിപ്പിച്ച്‌ കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജൻസിയായി മാറാനാണ് ശ്രമം.

  ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ് കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത്. ആവശ്യക്കാർക്ക് പൂർണമായ തോതിൽ കോഴിയിറച്ചി നല്കാനാകുന്നില്ലെന്ന വസ്തുത തിരിച്ചറിഞ്ഞാണ് മറ്റു ജില്ലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്.

ഇടുക്കി, വയനാട്, കാസർകോട് ജില്ലകളില്‍ക്കൂടി അടുത്തമാസം ആദ്യംമുതല്‍ പുതിയ ഫാമുകളും വിപണനശാലകളും ആരംഭിക്കും.
 പാലക്കാട്ടും തളിപ്പറമ്പിലും ഉടൻ പുതിയ ഹാച്ചറികള്‍ ഉടൻ ആരംഭിക്കും.  
കുടുംബശ്രീ അംഗങ്ങളെയും കോഴിവളർത്തൽ സംരംഭകരേയും  ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത് . കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റ, മരുന്ന് എന്നിവയും സംരംഭകർക്ക് നല്‍കുകയും കുഞ്ഞുങ്ങള്‍ പൂർണവളർച്ചയെത്തുമ്പോള്‍ തിരിച്ചെടുക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ ഫാം നടത്തിപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധനയാണ് ഇപ്പോഴുള്ളത്. നിലവിലെ ഫാമുകളുടെ വികസനത്തിനും കൂടുതല്‍ ചെറുകിട കർഷകരെക്കൂടി ഉള്‍പ്പെടുത്തി കോഴിവളർത്തല്‍ വിപുലമാക്കാനുമുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.  ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും

Kudumbashree’s Kerala Chicken achieved a record turnover of ₹105 crore in 2024-25. It is expanding to all districts in the state and preparing to control chicken prices.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version