2017ൽ പുറത്തിറങ്ങിയ ‘അർജുൻ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിങ്ങനെ പിന്നീട് വന്ന താരത്തിന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ താരത്തിന്റെ ആസ്തിയിലും വൻ വർധനയാണ് ഉണ്ടായത്.

നിരവധി ഓൺലൈൻ റിപ്പോർട്ടുകൾ അനുസരിച്ച് 50-70 കോടി രൂപയാണ് താരത്തിന്റെ ആസ്തി. ഒരു ചിത്രത്തിൽ 15 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന അർജുൻ തെലുങ്ക് സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ്. ബ്രാൻഡ് എൻഡോഴ്സ്മെന്റിലൂടെ താരം ഒരു കോടി രൂപയോളം സമ്പാദിക്കുന്നു. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് താരം 40 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുണ്ട്. ഈ സമ്പാദ്യ സ്രോതസ്സുകൾക്കു പുറമേ നിരവധി നിക്ഷേപങ്ങളും താരത്തിനുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 15 കോടി രൂപ വിലമതിക്കുന്ന ആഡംബര വസതിയിലാണ് താരം താമസിക്കുന്നത്. വാഹനപ്രേമി കൂടിയായ താരത്തിന്റെ പക്കൽ ലെക്സസ് എംപിവി, ബിഎംഡബ്ല്യു 5 സീരീസ് 520d ലക്ഷ്വറി ലൈൻ, മെഴ്‌സിഡേഴ്സ്-ബെൻസ് ജിഎൽഎസ് 350, വോൾവോ XC90, ഓഡി ക്യു7 തുടങ്ങി നിരവധി ആഢംബര വാഹനങ്ങളുമുണ്ട്. 

Discover the lavish lifestyle of Telugu actor Vijay Deverakonda, including his net worth, house, remuneration, and luxury cars.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version