പാകിസ്ഥാൻ പതാകയും അനുബന്ധ ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയാണ് (CCPA) ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ആമസോൺ, ഫ്ലിപ്കാർട്ട്, യുബയ് ഇന്ത്യ, എറ്റ്സി തുടങ്ങിയ കമ്പനികൾക്ക് നോട്ടീസ് അയച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉൽപന്നങ്ങൾ അനുവദിക്കാനാകില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഇന്ത്യയുമായി മോശം ബന്ധത്തിലുള്ള രാജ്യത്തിൻറെ പതാക അടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം എല്ലാ ഉത്പന്നങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങൾ പാലിക്കാനും സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. നേരത്തെ പാകിസ്ഥാൻ ദേശീയ ചിഹ്നങ്ങൾ പതിച്ച വസ്തുക്കളുടെ ഓൺലൈൻ വില്പന ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്, വാണിജ്യ മന്ത്രി പീയൂഷ്‌ ഗോയലിനും ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിപിഎ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

The Indian government has issued notices to Amazon, Flipkart, and other e-commerce platforms to immediately remove listings for Pakistani flags and related merchandise.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version