അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എയർവേയ്സും യുഎസ് എയ്റോസ്പേസ് ഭീമനായ ബോയിംഗും തമ്മിൽ 200 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപനക്കരാർ ആണ് ഇതെന്ന് ട്രംപ് പറഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

അതേസമയം ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് ഖത്തർ 400 മില്യൺ ഡോളറിന്റെ ആഢംബര വിമാനം സമ്മാനമായി നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചു. എയർഫോഴ്സ് വൺ എന്ന നിലയിൽ സ്വകാര്യ ഉപയോഗത്തിനായുള്ള വിമാനമാണ് ഖത്തർ ട്രംപിന് നൽകുക. നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് ഖത്തർ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിച്ചിരുന്നു.
During President Trump’s visit to Qatar, Qatar Airways and Boeing signed a historic $200 billion deal for 160 jets, the largest order in Boeing’s history.