2024 ഏപ്രിൽ 01നും 2025 മാർച്ച് 31 നും ഇടയിൽ 4890452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് അധികൃതർ അവകാശപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ 4411235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർദ്ധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്.
2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 14614 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനയാണിത്.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പുരോഗമിക്കുകയാണ്.
Thiruvananthapuram International Airport recorded its highest ever passenger traffic with over 4.89 million passengers in FY2024-25, a 10% growth from the previous year.