ഇന്ത്യയുടെ സമുദ്രാന്തര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്.
ആന്റി സബ്മറൈൻ വാർഫെയർ (ASW) സിസ്റ്റംസ് മുൻനിര ദാതാക്കളായ സ്പാർട്ടൻ ഡിലിയോൺ സ്പ്രിംഗ്സ് എൽഎൽസിയുമായി അദാനി ഡിഫൻസ് കരാർ ഒപ്പിട്ടു. യുഎസ് ആസ്ഥാനമായുള്ള എൽബിറ്റ് സിസ്റ്റംസിന്റെ അനുബന്ധ സ്ഥാപനമാണ് സ്പാർട്ടൻ. അന്തർവാഹിനികളെ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന നിർണായക ഇലക്ട്രോണിക് സംവിധാനങ്ങളായ സോണോബോയ്‌കളുടെ തദ്ദേശീയ ഉൽപ്പാദനമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ ആദ്യമായാണ് സോണോബോയ്‌കൾ നിർമിക്കാൻ ഒരുങ്ങുന്നത്.

ശത്രുക്കളുടെ അന്തർവാഹിനികൾ, മറ്റ് സമുദ്രാന്തര യുദ്ധഭീഷണിൾ എന്നിവ കണ്ടെത്താൻ നാവികസേനയെ സഹായിക്കാനുള്ള സംവിധാനമാണിത്. ഭീഷണി നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്ന സംവിധാനത്തിലെ ഇലക്‌ട്രോണിക് സെൻസറുകളും നാവിഗേഷൻ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനാകും കമ്പനി മുൻഗണന നൽകുക. പതിറ്റാണ്ടുകളായി അന്തർവാഹിനി സാങ്കേതികസംവിധാനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണെന്നും കരാർ ഒപ്പിട്ടതോടെ തദ്ദേശീയമായി അവ നിർമിക്കാൻ സാധിക്കുമെന്നും അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ് പ്രതിനിധി വ്യക്തമാക്കി.

Adani Defence partners with Sparton DeLeon Springs to manufacture advanced sonobuoys in India, boosting anti-submarine warfare capabilities and supporting the ‘Make in India’ initiative for strategic self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version