വില്യം റസ്സലിന്റെ ‘ഹാപ്പിയസ്റ്റ് കൺട്രീസ് ടു ലിവ് ഇൻ ദ വേൾഡ്’ പട്ടികയിൽ ഒന്നാമതായി സ്വിറ്റ്സർലാൻഡ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ വില്യം റസ്സൽ ആണ് സ്വിറ്റ്സർലാൻഡിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി സ്വിറ്റ്സർലാൻഡ്, Happiest Countries in the World 2025

അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ്, 2024 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്, ജീവിത നിലവാര സൂചിക, സിഇഒ വേൾഡ് മാഗസിന്റെ ജീവിത നിലവാര റിപ്പോർട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്വാളിറ്റി ഓഫ് ലൈഫിന്റെ ഹാപ്പി സിറ്റി സൂചിക, പ്രതിശീർഷ ജിഡിപി, ശരാശരി ആയുർദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. സ്വിറ്റ്സർലാൻഡിലെ സൂറിച്ച് ആണ് ഏറ്റവും സന്തോഷകരമായ നഗരം. ഓസ്ട്രേലിയ, സ്വീഡൻ, നോർവേ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ ഉള്ളത്.

മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച ജീവിതശൈലി നയിക്കുന്ന രാജ്യം എന്ന പദവിയും സ്വിറ്റ്സർലാൻഡ് സ്വന്തമാക്കിയിരുന്നു. ശരാശരി വാർഷിക ശമ്പളം, തൊഴിലാളികൾക്ക് ജോലി സമയത്തിലെ നിയമപരമായ പരിധി, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കൊപ്പം പ്രകൃതി സൗന്ദര്യം, വിനോദ സാധ്യതകൾ തുടങ്ങിയ ഘടകങ്ങളിലും സ്വിറ്റ്സർലാൻഡ് മുൻപന്തിയിലാണ്.

Switzerland tops William Russell’s ‘Happiest Countries to Live in the World’ list for 2025. Switzerland ranks high in quality of life, GDP per capita, and average life expectancy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version