ഇന്ത്യയിൽനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്‌ഫോൺ. സർക്കാരിന്റെ പുതിയ കണക്കുകൾ പ്രകാരം 2024-’25 സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് സ്മാർട്ട്‌ഫോൺ മുന്നിലെത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ, വജ്രങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളെ മറികടന്നാണ് സ്മാർട്ട്ഫോണുകൾ ഏറ്റവുമധികം കയറ്റിയയ്ക്കപ്പെടുന്ന ഉത്പന്നമായിരിക്കുന്നത്.

ആപ്പിൾ, സാംസങ് എന്നീ കമ്പനികളുടെ കയറ്റുമതിയിൽ മാത്രം 55 ശതമാനം വർധനയാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. ആകെ 2414 കോടി ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് സാമ്പത്തികവർഷത്തിൽ കയറ്റി അയച്ചത്. 2023-24-ൽ ഇത് 1557 കോടി ഡോളറും 2022-23-ൽ 1096 കോടി ഡോളറുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുഎസ്സിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതി അഞ്ചു മടങ്ങായും ജപ്പാനിലേക്കുള്ള കയറ്റുമതി നാല് മടങ്ങായും വർധിച്ചതായും ഗവൺമെന്റ് ഡാറ്റ വെളിപ്പെടുത്തി. ഈ രാജ്യങ്ങൾക്കു പുറമേ നെതർലാൻഡ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ ഏറ്റവുമധികം സ്മാർട്ട്ഫോൺ കയറ്റിയയക്കുന്നത. 

India’s smartphone exports have dramatically surged, surpassing traditional top exports like petroleum products and diamonds. Driven by the PLI scheme and major players like Apple and Samsung, India’s role as a global smartphone manufacturing hub is rapidly expanding.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version