എന്തുകൊണ്ടാണ് മെയ് 10-ന് ശേഷം ഇന്ത്യൻ ആയുധ ശേഷിക്ക് ഇത്ര ആരാധകർ? ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗമുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് , Solar Defence and Aerospace Limited നിർമ്മിച്ച ഭാർ്ഗഗവാസ്ത്ര, DRDO വികസിപ്പിച്ച് Tata Advanced Systems -ഉം എൽ ആന്റ് ടിയും നിർമ്മിക്കുന്ന മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചർ പിനാക, ഇന്ത്യൻ സാറ്റലൈറ്റ് അധിഷ്ഠിതമായ നാവിഗേഷനിൽ പ്രവർത്തിക്കുന്ന 5000 കിലോമാറ്റർ ദൂര പരിധിയുള്ള അഗ്നി-5, 100 ശതമാനം ദാ ഇവിടെ ഇന്ത്യയിൽ വികസിപ്പിച്ച, ആന്റി റേഡിയേഷൻ മിസൈലായ രുദ്രം, ഒരേ സമയം അറ്റാക്ക് ചെയ്യാനും സർവയിലൻസിനും ഉപയോഗിക്കാൻ നമ്മുടെ സ്റ്റാർട്ടപ്പുകളായ ന്യൂസ്പേസ് റിസർച്ചും ഐഡിയ ഫോർജും നിർമ്മിച്ച Swarm Drone Systems, ഷോട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ പൃഥ്വി, ക്രൂയിസ് മിസൈലായ നിർഭയ്, ഉയർന്ന ട്രാജക്റ്ററിയിൽ ശക്തമായ ആർട്ടിലറി ഗൺ- ധനുഷ് !! അങ്ങനെ നൂറുകണക്കിന് കിടയറ്റ ആയുധങ്ങളാണ് ടെക്നോളജിയിൽ വാർത്തെടുത്ത് നമ്മുടെ ആയുധപ്പുരയിലിരിക്കുന്നത്. അതിന്റെ വാതിൽ തുറക്കാൻ ഇന്ത്യയെ നിർബന്ധിക്കരുത്.
അയലത്തിരുന്ന് നമ്മുടെ പൗരന്മാരെ കൊല്ലുന്ന പാകിസ്ഥാനെപ്പോലെ പല രാജ്യങ്ങൾക്കുമുണ്ട് ശല്യക്കാരായ അയൽക്കാർ. അവരുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ഇന്ത്യയിൽ നിന്ന് അവർ നമ്മുടെ ആയുധം വാങ്ങുന്നത്. ആക്രമിക്കാനല്ല, പ്രതിരോധിക്കാൻ ആണെങ്കിൽ പോലും സൈനികമായി രാജ്യങ്ങൾക്ക് ശക്തരായേ പറ്റൂ.
ആരാണ് നമ്മുടെ ക്ലയിൻസ് എന്നറിയാമോ? സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, സൗദി, യുഎഇ തുടങ്ങി മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ, അതുപോലെ ആഫ്രിക്കൻ രാജ്യങ്ങൾ… എല്ലാം ഇന്ത്യൻ ആയുധങ്ങളുടെ ആരാധകരാണിപ്പോൾ. കാരണം ഹാർഡ് വെയറിന്റെ മഹത്വം മാത്രമല്ല, ഇന്റലിജൻസ്… ബുദ്ധിപരമായ ടെക്നോളജിയിലാണ് ഇന്ത്യ, ഇന്ന് ആയുധം വിൽക്കുന്ന മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്നത്.

ഫിലിപ്പയൻസ് BRAHMOS മിസൈൽ സിസ്റ്റംസ് വാങ്ങിയത് 375 million ഡോളറിനാണ്
അർമേനിയ ഇന്ത്യയിൽ നിന്ന് വാങ്ങിയത് പിനാക-യും സ്വാതി റഡാറുകളുമാണ്
വിയറ്റ്നാം വാങ്ങുന്നത് BRAHMOS മിസൈലും തേജസ് എയർക്രാഫ്റ്റുമാണ്
മൗറീഷ്യസും, സീഷെൽസും മാലിദ്വീപുകളും വാങ്ങുന്നത് റഡാറും ഹെലികോപ്റ്ററുകളുമാണ്
അങ്ങനെ അങ്ങനെ, പട്ടിക നീളുകയാണ്..
ഈജിപ്റ്റ്, ബ്രസീൽ, ഫിലിപ്പീൻസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്കും ആയുധം വിൽക്കുന്ന ഇന്ത്യ 2032-ൽ ലോകത്തെ മൂന്നാമത്തെ വലിയ ആയുധകയറ്റുമതി രാജ്യമായി മാറും.
ഫിലിപ്പീൻസ് 200 മില്യൺ ഡോളറിന്റെ ആയുധക്കരാറാണ് ഇന്ത്യയുമായി ഡീൽ ചെയ്യുന്നത്
വിയറ്റ്നാം 700 മില്യൺ ഡോളറിന്റെ കരാർ ഒപ്പുവെക്കാൻ കാത്തിരിക്കുന്നു
അർമേനിയ, അർജന്റീന, മലേഷ്യ, മൊറോക്കോ, റുവാൻഡ എന്നിവരും ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടിനായി ക്യൂവിലാണ്. റഡാറും ഡ്രോണും ഉൾപ്പെടെയുള്ള മിലിറ്ററി കോ-ഓപ്പറേഷനായി ജപ്പാനും ജർമ്മനിയും ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.
എന്താണ് വിദേശ രാജ്യങ്ങളെ ഇന്ത്യൻ ആയുധങ്ങളിൽ കണ്ണ് വെക്കാൻ പ്രേരിപ്പിക്കുന്നത്. 10 പ്രധാന പോയിന്റുകൾ പറയാം
1. അഫോർഡബിളായ വിലയിൽ ഹൈ ഇംപാക്റ്റ് പെർഫോർമൻസ് ഉള്ള ആയുധങ്ങൾ
2. വിദേശ എക്യുപ്മെന്റ് മാനുഫാക്ചേഴ്സിനെ അപേക്ഷിച്ച് കുറഞ്ഞ സമയപരിധിയിൽ വേഗം ഓർഡറുകൾ ഡെലിവറി ചെയ്യുന്ന അതിവേഗ എക്സിക്യൂഷൻ
3. മോഡേൺ വാർഫെയറിൽ, ലോകത്തെ എണ്ണം പറഞ്ഞ ആയുധ സാങ്കേതിക വിദ്യ നൽകുന്ന മേൽക്കൈ
4. പ്രൊഡക്റ്റിനൊപ്പം സാങ്കേതികതയും ലഭിക്കുമെന്നത്
5. ലോകത്തെ ശാക്തിക ബലാബലത്തിൽ ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷമായി നിൽക്കുന്നു എന്നതിനാൽ ഇന്ത്യക്കുള്ള സ്വീകാര്യത
6. മികച്ച ടെക് സ്റ്റാർട്ടപ്പുകൾ ഉള്ളതിനാൽ രാജ്യം ഓരോ നിമിഷവും പ്രതിരോധ സാങ്കേതിക രംഗത്ത് വരുത്തുന്ന ഇന്നവേഷന്റെ ഗുണം ഉപഭോക്താവിനും കിട്ടുന്നു എന്നത്
7. വിദേശ ആയുധങ്ങളുമായി ഇന്റഗ്രേറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിൽ എഐ അധിഷ്ഠിത റഡാർ, ഗൈഡൻസ്, സിസ്റ്റംസ്
8. ഗ്ലോബൽ സൗത്തുൾപ്പെടെ, ഓരോ രാജ്യങ്ങളുടേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി കസ്റ്റമൈസ് ചെയ്ത് നിർമ്മിക്കുന്നു എന്നത്
9. പാശ്ചാത്യ രാജ്യങ്ങളുടെ ഇതേ പെർഫോർമൻസുള്ള വെപ്പണുകളേക്കാൾ 40%വരെ വിലക്കുറവാണ് ഇന്ത്യൻ ആയുധങ്ങൾക്ക്!
10. ഇതിനെല്ലാമുപരി, കടലിലോ, മരുഭൂമിയിലോ ഒരുക്കിയ ടെസ്റ്റ് റേഞ്ചുകളേക്കാൾ പാകിസ്താൻ ഒരുക്കിത്തരുന്ന റിയൽ സിറ്റുവേഷനുകളിൽ ഇന്ത്യൻ ആയുധങ്ങൾ ഗംഭീര പ്രകടനം നടത്തുന്നത് പൊട്ടൻഷ്യൽ കസ്റ്റമേഴ്സിന് കണ്ടുകൊണ്ടിരിക്കുകയല്ലേ..
ഇന്ന് 85 രാജ്യങ്ങളിലേക്കാണ് ആയുധവും പ്രതിരോധ ടെക്നോളജിയും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ബ്രഹ്മോസ് മുതൽ പിനാക വരെ ആവശ്യക്കാർ ഏറിയിരിക്കുന്നു. ഒന്നര ലക്ഷം കോടി ഡോളറിന്റെ ആയുധ മാർക്കറ്റിലേക്ക് ഒരു കൊള്ളിയാൻ പോലെ ഇന്ത്യ വന്നിറിങ്ങുകയാണ്. വേണമെങ്കിൽ പഹൽഗാമിലെ കൂട്ടക്കൊലയിൽ പാകിസ്ഥാന്റെ ക്രൂരതയെ ശപിച്ചും അമേരിക്കയോടും ലോകരാജ്യങ്ങളുടെ വേദിയിലും പരാതിയും കണ്ണീരുമായി, ഇരയായതിന്റെ വേദന പങ്കുവെച്ച് ഇന്ത്യയ്ക്ക് ഇരിക്കാമായിരുന്നു, പഴയകാലത്തെപ്പോലെ! മുംബൈയിലെ ആക്രമണ സമയത്തെപ്പോലെ! പക്ഷെ ഇന്ത്യ തെരഞ്ഞെടുത്തത് ആക്രമിച്ച് പ്രതിരോധിക്കാനാണ്. വെൽക്കം ടു ഇന്ത്യ ഇൻകോർപ്- ഇതാണ് ലോകത്തെ പുതിയ മിലിറ്ററി പവർ!
ആത്മാഭിമാനവും കരുത്തും ആർജ്ജിക്കാൻ ഒരു രാജ്യം വെമ്പൽ കൊണ്ടപ്പോ, നമുക്കൊപ്പം നിന്ന ടെക്നോളജി ഭീമന്മാർ ആരാണന്ന് അറിയേണ്ടേ? ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ ആന്റ് ടൂബ്രോ, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, അദാനി ഡിഫൻസ് ആന്റ് എയ്റോ സ്പേസ്… അങ്ങനെ ഇന്ത്യയുടെ രക്തത്തിലലിഞ്ഞ കോർപ്പറേറ്റ് കമ്പനികൾ ഇന്ത്യയുടെ സ്വയം രക്ഷയ്ക്കായുള്ള കവചം ഒരുക്കുന്നു. സൈനിക വാഹനങ്ങൾ, മിസൈൽ കംപോണന്റുകൾ, യുദ്ധക്കപ്പലുകൾക്കുള്ള തന്ത്രപ്രധാന ഭാഗങ്ങൾ, ഡ്രോണുകൾ, സർവയലൻസുകൾ, റഡാറുകൾ, മൈനുകൾ അങ്ങനെ എല്ലാം ഇന്ത്യ ഇൻകോർപ് നിർമ്മിക്കുന്നു, സ്വന്തം രാജ്യത്തിനായി!
ഒരു കോർപ്പറേറ്റ് വാർപവർ എന്ന ലെവലിലേക്ക് ഇന്ത്യയെ ലോകം അറിഞ്ഞത് സിന്ദൂരിലൂടെ ആണെങ്കിലും നമ്മൾ അനിഷേധ്യ മിലിറ്ററി ശക്തിയായത് കഴിഞ്ഞ പത്തുപതിനഞ്ച് വർഷമായി ഒരേ ലക്ഷ്യത്തിൽ നടപ്പാക്കിയ പല പദ്ധതികളിലൂടെയായിരുന്നു. അതിലേറ്റവും നിർണ്ണായകമാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ അഥവാ DRDO-യുടെ പങ്ക്. പ്രതിരോധ രംഗത്തെ ടെക് സ്റ്റാർട്ടപ്പുകളുടെ പുതിയ ബ്രീഡിനെ സൂക്ഷമമായി വിരിയിച്ചെടുത്ത ഡിആർഡിഒ, ടെക്നോളജി വാഴുന്ന കാലത്തെ സ്ട്രാറ്റജിക് വാർഫയറിൽ ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായി. 2024-25 വർഷം പ്രതിരോധ മേഖലയിലെ റിസർച്ച് ആന്റ് ഡെവലപ്മെന്റിന് ഇന്ത്യ നീക്കിവെച്ചത് എത്രെയന്ന് അറിയോ? 24,000 കോടി രൂപ! അതായത് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റിയായി പാകിസ്ഥാന് IMF കഴിഞ്ഞ ദിവസം കൊടുത്ത കടം ഇല്ലേ, റൊട്ടിയും മരുന്നും വാങ്ങാൻ കൊടുത്ത കടം? അതിന്റെ മൂന്നിരട്ടിയാണ്, സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ഡിഫൻസ് ആർ&ഡി-യിലേക്ക് കേന്ദ്രം കഴിഞ്ഞവർഷം മാത്രം കൊടുത്തത്. മൊത്തം പ്രതിരോധ ബജറ്റിലേക്ക് നീക്കിവെക്കുന്ന ആറര ലക്ഷം കോടി-ക്ക് പുറമേയാണിത്.
കടംവാങ്ങിയും സ്വന്തം ജനത്തെ പട്ടിണിക്കിട്ടും ചൈനയിൽ നിന്ന് വാങ്ങിയ പടക്കോപ്പുമായി യുദ്ധത്തിനിറങ്ങിയ പാകിസ്ഥാന് പിഴച്ചത്, ഇന്ത്യയെ അളന്നിടത്താണ്.കടന്നുകയറി കണ്ണിൽക്കണ്ടവരെ ചറപറാ വെടിവെച്ചല്ല, എണ്ണം പറഞ്ഞ, വിരലിലെണ്ണാവുന്ന സ്ട്രൈക്കുകളിലാണ് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ മേൽക്കൈ നേടിയത്. വെറും പതിനഞ്ച് മണിക്കൂർ.. ആഭ്യന്തരമായി സ്വയം ആർജ്ജിച്ച ടെക്നോളജിയും, ലോകോത്തരമായ വാർ ഇന്റലിജൻസും, ഉയർന്ന ചിന്താഗതിയും കൊണ്ട് ഇന്ത്യ കോർപ്പറേറ്റ് മിലിറ്ററി പവറായത് അറിയാതെ പോയത് പാകിസ്ഥാന്റെ പരാജയം. വെറിയും വെറുപ്പും ഇനി വിലപ്പോവില്ല പാകിസ്ഥാൻ! പവറും കറേജുമാണ് ഇന്ത്യ മുന്നിൽ വെക്കുന്നത്! ഞങ്ങളിന്ന് മിലിറ്ററി കോർപ്പറേറ്റാണ്!
Discover why India’s military capabilities, showcased by advanced weapons like BrahMos, Pinaka, and Agni-5, have gained global admiration, especially after May 10th. With a focus on indigenous innovation, affordability, and rapid execution, India is poised to become the world’s third-largest arms exporter by 2032, attracting clients from Southeast Asia, the Middle East, and Africa.