കൂട്ടപ്പിരിച്ചുവിടലിലേക്ക് നീങ്ങി ആഗോള ടെക് കമ്പനികൾ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ക്രൗഡ്‌സ്ട്രൈക്ക് തുടങ്ങിയ ടെക് ഭീമൻമാർ അടക്കമാണ് വിപുലമായ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ തുടരുന്നത്. വരുമാന വളർച്ച മന്ദഗതിയിലാകുന്നത്, നിരന്തര മാക്രോ ഇക്കണോമിക് അനിശ്ചിതത്വം, പരമ്പരാഗത വർക്ക്ഫ്ലോകളിൽ കൃത്രിമബുദ്ധിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തുടങ്ങിയവയാണ് കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Layoffs.fyi യുടെ കണക്കനുസരിച്ച് ഈ വർഷം 130ലധികം കമ്പനികളിൽ നിന്നായി 61000ത്തിലധികം ടെക് ജീവനക്കാർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. മൈക്രോസോഫ്റ്റിൽ മാത്രമായി 6000 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. 2023ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. അതേസമയം, ഗൂഗിൾ 200 പേരെയും, ആമസോൺ 100 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഇരുകമ്പനികളും വിവിധ വിഭാഗങ്ങളിെലെ നിരവധി തസ്തികകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഐബിഎം പോലുള്ള വമ്പൻ കമ്പനികളും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടതായും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

Over 61,000 tech jobs have been cut in 2025 as giants like Microsoft, Google, and Amazon streamline operations and adapt to AI and economic shifts. Learn about the impact of these widespread layoffs across the tech industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version