ചൈനയ്ക്കും തുർക്കിക്കു പുറമേ പാകിസ്ഥാന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്ന പ്രധാന രാജ്യമാണ് നെതർലാൻഡ്‌സ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നുകൂടിയാണ് നെതർലാൻഡ്‌സ്. എന്നാൽ തുർക്കിക്ക് സമാനമായ രീതിയിൽ പാക് അനുകൂല നിലപാടാണ് നെതർലാൻഡ്‌സും സ്വീകരിക്കുന്നതെങ്കിൽ വ്യാപാരരംഗത്ത് അടക്കം തുർക്കിക്ക് സമാനമായ സാഹചര്യം നെതർലാൻഡ്സിനും വരും എന്ന് വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രി മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ നെതർലാൻഡ്സ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമായി.
നിലവിൽ ചൈനയ്ക്ക് ശേഷം പാകിസ്ഥാന് ഏറ്റവുമധികം ആയുധങ്ങൾ നൽകുന്ന രാജ്യമാണ് നെതർലാൻഡ്സ്. ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലായി 6 ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി മെയ് 19നാണ് അദ്ദേഹം നെതർലാൻഡ്‌സിൽ എത്തിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള എസ്. ജയശങ്കറിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായ നെതർലാൻഡ്സിൽ നിന്നാണ് അദ്ദേഹം തന്റെ പര്യടനം ആരംഭിച്ചത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സന്ദർശനത്തിൽ ജയശങ്കർ നെതർലൻഡ്‌സ് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഭീകരതയ്‌ക്കെതിരായ നെതർലൻഡ്‌സിന്റെ ഉറച്ച നിലപാടിന് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ ജയശങ്കർ നന്ദി പറഞ്ഞു. ഇന്ത്യ-നെതർലാൻഡ്‌സ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇരുരാജ്യങ്ങളും കഠിനമായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്-അദ്ദേഹം എക്സിലൂടെ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ നെതർലാൻഡ്‌സ് അപലപിച്ചിരുന്നു. നെതർലാൻഡ്‌സ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിനും ആഹ്വാനം ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ, നെതർലാൻഡ്‌സും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്ക് എന്ത് വഴിയാണുള്ളത് എന്ന ചോദ്യമായിരുന്നു പ്രധാനം. പാകിസ്ഥാന് ആയുധങ്ങൾ നൽകാതിരിക്കാൻ ഇന്ത്യയ്ക്ക് നെതർലാൻഡ്‌സിൽ സമ്മർദ്ദം ചെലുത്താൻ സാധിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയ്ക്ക് നെതർലാൻഡ്സുമായുള്ള 22 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധം ഈ ആവശ്യത്തിന് അനുകൂലമാകും. പാകിസ്ഥാനാകട്ടെ മുഴുവൻ യൂറോപ്പ്യൻ രാജ്യങ്ങളുമായി ചേർന്ന് ആകെ 15 ബില്യൺ ഡോളറിന്റെ വ്യാപാര പങ്കാളിത്തം മാത്രമാണുള്ളത്. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. ഇതിനു പുറമേ നെതർലാൻഡ്സ് ഇന്ത്യയുടെ പ്രതിരോധ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതും ആ അവസരം നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധതയുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായ കാര്യങ്ങളാണ്. ഇങ്ങനെ സാമ്പത്തിക ശക്തിയിലൂടെ പാകിസ്ഥാനും നെതർലാൻഡ്സും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്താനുള്ള സാധ്യത ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
India is looking to weaken the defense ties between Pakistan and the Netherlands, with trade as its trump card. Foreign Minister S. Jaishankar’s recent visit aimed to leverage India’s significant economic partnership with the Netherlands to pressure them on their arms supply to Pakistan.