പണ്ടത്തെ കാലത്ത് വീട്ടിൽ നിന്നും കണ്ണാടി നോക്കി ഇറങ്ങിയാൽ ചിലപ്പോൾ വീട്ടിലേക്കു തിരിച്ചുവരുന്നതു വരെ മറ്റൊരു കണ്ണാടി പോലും നമ്മൾ കാണാറുണ്ടായിരുന്നില്ല. ഇന്ന് അതല്ല അവസ്ഥ. മൊബൈൽ ഫോൺ അടക്കം എവിടെ തിരിഞ്ഞാലും നമുക്ക് നമ്മുടെ തന്നെ രൂപം വീണ്ടും വീണ്ടും കാണാനാകും. ഇങ്ങനെ വീണ്ടും വീണ്ടും കാണുമ്പോൾ താടിയിലെയോ മുടിയിലെയോ വെള്ള നരകൾ നമ്മൾ വീണ്ടും വീണ്ടു കാണേണ്ടി വരുന്നു, അപ്ഡേറ്റഡ് ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വീണ്ടു വീണ്ടും നമ്മെ ഓർമപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു. ഇതുതന്നെയാണ് കഴിഞ്ഞ മുപ്പത് വർഷങ്ങൾകൊണ്ട് ബ്യൂട്ടി ഇൻഡസ്ട്രിയിൽ ഉണ്ടായ പ്രധാന മാറ്റമെന്ന് പ്രവീൺ പറയുന്നു.
22 വർഷങ്ങൾക്കു മുൻപാണ് പ്രവീൺ പിവിആർ ഒലീ അഥവാ പ്രവീൺ ഒലീ ബ്യൂട്ടി പാർലർ ആരംഭിക്കുന്നത്. നിരവധി സിനിമകളിലെ സ്റ്റൈലിങ് പരിചയം വെച്ചായിരുന്നു അദ്ദേഹം സ്വന്തമായി സ്ഥാപനം എന്ന സ്വപ്നത്തിലേക്ക് എത്തിയത്. സ്വാഭാവികമായും അന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങൾ ഇത്ര സജീവമല്ല. സിനിമാ വർക്കുകൾ വെച്ച് സ്വന്തം നിലയ്ക്ക് നേട്ടങ്ങൾ ഉയർത്തിക്കാണിക്കുക എന്നത് പ്രയാസവുമായിരുന്നു. അങ്ങനെയാണ് സ്വന്തമായ സംരംഭത്തിലേക്ക് പ്രവീൺ എത്തുന്നത്.
നിരവധി ആയുർവേദ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ബ്രാൻഡ് മറ്റാരും അപ്രൂവൽ എടുക്കാത്ത ആയുർവേദ ഉത്പന്നങ്ങളായ ഹെയർ പ്രൊട്ടക്റ്റർ, ത്രീ ഇൻ വൺ ഹെർബൽ വാഷ് , സ്കിൻ ടോണർ തുടങ്ങിയവ പ്രവീൺ മാർക്കറ്റിലെത്തിച്ചു. കുങ്കുമപ്പൂവും തങ്കഭസ്മവും കൊണ്ടുള്ള ക്രീം ആണ് ബ്രാൻഡിന്റെ മറ്റൊരു പ്രധാന ഉത്പന്നം. ഇതെല്ലാം കേവലം ആയുർവേദ ലേബലിൽ കൊണ്ടുവരാതെ ഗുണമേൻമ ഉറപ്പാക്കിയാണ് വിപണിയിൽ എത്തിക്കുന്നതെന്ന് പ്രവീൺ പറയുന്നു. വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ 30ഓളം ഉത്പന്നങ്ങളാണ് ഇതുവരെ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഇങ്ങനെ ആയുർവേദ ലൈസൻസ് കൂടാതെ കോസ്മറ്റിക്സ് ലൈസൻസും എടുത്താണ് ബ്രാൻഡിന്റെ പ്രവർത്തനം.
ആയുർവേദ ഉത്പന്നങ്ങൾക്കും കോസ്മറ്റിക്സുകൾക്കും പുറമേ പിവിആർ ഒലീ ബ്രാൻഡ് പിന്നീട് ആയുർവേദ സോപ്പുകളും നിർമിക്കാൻ ആരംഭിച്ചു. കഷായം ഉപയോഗിച്ചാണ് ബ്രാൻഡിന്റെ സോപ്പ് നിർമാണം. സാധാരണ ഗതിയിൽ കഷായം ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കുന്നത് അപൂർവാണ് എന്നതുകൊണ്ടുതന്നെ ഈ സോപ്പുകൾ ബ്രാൻഡിന്റെ സവിശേഷത നിറഞ്ഞ ഉത്പന്നമായി മാറി. സ്വയം വളരണമെങ്കിൽ സ്വന്തമായി സംരംഭം വേണം എന്ന തിരിച്ചറിവിൽ നിന്നാണ് പ്രവീൺ പിവിആർ ഒലീ എന്ന ബ്രാൻഡുമായി എത്തുന്നത്. സിനിമാ-ഫാഷൻ മേഖലയിൽ നിന്നു ലഭിച്ച ഉപയോക്താക്കളാണ് അതിന് ആദ്യം ഊർജം പകർന്നത്. പ്രമുഖ സംരംഭകനായ ഗോകുലം ഗോപാലന്റെ സഹായത്തോടെയാണ് ആദ്യ സംരംഭം ആരംഭിച്ചത്.
മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ പിവിആർ ഒലി ലാഭത്തിലായി. സലൂൺ തുടങ്ങിയപ്പോഴും മെഡിസിൻസ്, ഫാക്ടറി തുടങ്ങിയവ ആരംഭിക്കാനുള്ള ആഗ്രഹം ബാക്കിയായി, പക്ഷേ അതിനായി ബ്രാൻഡ് ഉണ്ടായിരുന്നില്ല. അവിടെയും പ്രവീണിന് താങ്ങായത് ഉപയോക്താക്കൾ തന്നെ. ഇങ്ങനെ നിരവധി ഉപയോക്താക്കളുടെ പ്രോത്സാഹനം കൊണ്ടാണ് പ്രവീൺ പിവിആർ ഒലീയെ ഉത്പന്നങ്ങൾ കൂടി ഉൾക്കൊള്ളുന്ന ബ്രാൻഡാക്കി മാറ്റിയത്. ആദ്യ ഘട്ടത്തിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ ചെറിയ പ്രയാസം അനുഭവിച്ചു. വിപണിയിൽ സ്ഥിരമായി ഉള്ള ഉത്പന്നങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ ആളുകൾക്ക് മടിയായിരുന്നു എന്നതായിരുന്നു ഇതിന്റെ പിന്നിലെ കാരണം. എന്നാൽ മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ ബ്രാൻഡ് ഇതും തരണം ചെയ്തു.
ആദ്യഘട്ടത്തിലെ ഉത്പന്നങ്ങൾ കൃത്യമായ റിസൽട്ട് തരുന്നില്ല എന്ന പ്രവീൺ തന്നെ മനസ്സിലാക്കി. അങ്ങനെയാണ് കൂടുതൽ നവീകരിച്ച ഉത്പന്നങ്ങളുമായി ബ്രാൻഡ് രംഗത്തെത്തുന്നത്. ഇതിനായി നിരവധി ഗവേഷണങ്ങളിലൂടെ കടന്നുപോയി. സലൂണിലൂടെയും ഉപയോക്താക്കളിലൂടെയും ഉത്പന്നങ്ങളെ കുറിച്ച് ലൈവായ ഫീഡ് ബാക്കും പ്രവീണിനു ലഭിച്ചു. ആ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുത്ത് മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ നിലവിൽ സമ്പൂർണ സ്കിൻ, ബോഡി കെയർ സൊല്യൂഷൻ നൽകുന്നതിലേക്ക് ബ്രാൻഡ് വളർന്നു. അത് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ബ്രാൻഡിനു സാധിക്കുന്നു.
ഇതിനിടെ കണ്ണുകെട്ടി സമ്പൂർണ മെയ്ക്ക് ഓവർ ചെയ്യുക എന്ന വെല്ലുവിളികളുള്ള റെക്കോർഡ് പ്രകടനത്തിനും പ്രവീൺ മുതിർന്നു. 28 മിനിറ്റ് കൊണ്ടായിരുന്നു പ്രവീണിന്റെ റെക്കോർഡ് പ്രകടനം. അഞ്ച് വർഷങ്ങൾക്കിപ്പുറവും പ്രവീണിന്റെ കണ്ണുകെട്ടി 28 മിനിറ്റ് കൊണ്ടുള്ള മെയ്ക്ക് ഓവർ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് പ്രകടനം തകരാതെ തുടരുന്നു.
പ്രവീണിന്റെ വ്യക്തിപര റെക്കോർഡിനൊപ്പം പിവിആർ ഒലീ എന്ന ബ്രാൻഡിനും നിരവധി നേട്ടങ്ങൾ സ്വന്തമാണ്.
Praveen, founder of PVR Olee, shares his 22-year journey in the beauty industry, from celebrity styling to launching successful Ayurvedic and cosmetic products. Discover how PVR Olee became a thriving brand focusing on quality and customer feedback.