കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി (RBI Dividend) 2.69 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്ക് (RBI). ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് ആർബിഐ കേന്ദ്രത്തിന് നൽകുന്നത്. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 616ആമത് യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനം.
ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ, ഭാവിയിലെ അപകടസാധ്യതകൾ എന്നിവ അവലോകനം ചെയ്തതാണ് ബോർഡ് ഇത്തരത്തിൽ ഉയർന്ന ലാഭവിഹിതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയായിരുന്നു ഇതുവരെ ആർബിഐ കൈമാറിയ ഏറ്റവും ഉയർന്ന ലാഭവിഹിതം. അതിനേക്കാൾ 27.4% അധിക തുകയാണ് ഇക്കുറി കൈമാറുന്നത്. 2022-23ൽ ₹ 87,416 കോടിയായിരുന്നു വിതരണം.
കേന്ദ്ര ബാങ്കിൽ നിന്നുള്ള ആനുകൂല്യം സർക്കാരിന്റെ ധനകാര്യം ശക്തിപ്പെടുത്തുന്നതിനു ദുർബലമായ വളർച്ച കാരണമുള്ള നികുതി പിരിവുകളിലെ കുറവ് നികത്തുന്നതിനും സഹായിക്കും. ഇതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിലെ 4.4% ധനക്കമ്മി ലക്ഷ്യം കൈവരിക്കാൻ ഗവൺമെന്റിന് കഴിയും. വ്യാപാര ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ ഉണ്ടാകാവുന്ന നഷ്ടങ്ങൾക്കു ഇതിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
RBI will transfer ₹2.69 lakh crore dividend to the Centre for FY 2024-25, the highest ever in history, helping offset weak tax revenues and fiscal deficit targets.