ആധുനിക ലോകത്ത് ശക്തമായ സൈന്യം ഉണ്ടായിരിക്കുക എന്നത് സൈന്യത്തിന്റെ വലിപ്പം മാത്രം ആശ്രയിച്ചുള്ള കാര്യമല്ല – വ്യോമശക്തിയും അതിൽ പരമപ്രധാനമാണ്. വേഗത്തിലുള്ള പ്രതികരണം, ആകാശം നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഒരു രാജ്യത്തിന്റെ പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും ആധുനിക ഭീഷണികളെ നേരിടാൻ അവരുടെ വ്യോമസേനയെ വളർത്തുകയും നവീകരിക്കുകയും ചെയ്യുന്നു. വേൾഡ് പോപ്പുലേഷൻ റിവ്യൂ പുറത്തിറക്കിയ ഡാറ്റയെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനയുള്ള രാജ്യങ്ങളുടെ പട്ടിക പരിശോധിക്കാം.
1. യുണൈറ്റഡ് സ്റ്റേറ്റ്സ്
ആകെ വിമാനങ്ങൾ: 14486
വ്യോമശക്തിയുടെ കാര്യത്തിൽ അമേരിക്ക ലോകത്തെ നയിക്കുന്നത് തുടരുന്നു. 14000ത്തിലധികം വിമാനങ്ങളുള്ള യുഎസ്സിന് ഏറ്റവും വലിയ ഫ്ലീറ്റിനൊപ്പം ആകാശത്തിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും ഉണ്ട്. യുദ്ധവിമാനങ്ങളും ബോംബറുകളും മുതൽ നിരീക്ഷണ, പിന്തുണാ വിമാനങ്ങൾ വരെ, വ്യോമയുദ്ധത്തിന്റെ എല്ലാ മേഖലകളും യുഎസ് മുന്നിലാണ്.
2. റഷ്യ
ആകെ വിമാനങ്ങൾ: 4255
4000ത്തിലധികം സൈനിക വിമാനങ്ങളോടെ ലോകത്തിലെ ഏറ്റവും മികച്ച വ്യോമശക്തികളിൽ ഒന്നാണ് റഷ്യ. ശക്തമായ ബോംബർ വിമാനങ്ങളുടെയും നൂതന യുദ്ധവിമാനങ്ങളുടെയും സംയോജനമാണ് റഷ്യയുടെ വ്യൂഹത്തിലുള്ളത്.
3. ചൈന
ആകെ വിമാനങ്ങൾ: 3304
അതിവേഗം വളരുന്ന ഒന്നാണ് ചൈനയുടെ വ്യോമസേന. സമീപ വർഷങ്ങളിൽ വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ വ്യോമസേനയ്ക്ക് നിലവിൽ ധാരാളം നൂതന യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, മൾട്ടി-റോൾ വിമാനങ്ങൾ തുടങ്ങിയവയുണ്ട്.
4. ഇന്ത്യ
ആകെ വിമാനങ്ങൾ: 2,296
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക വിമാന ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. 2200ലധികം വിമാനങ്ങളുള്ള രാജ്യം കരസേനയുടെയും നാവികസേനയുടെയും വിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെയും വിമാനങ്ങൾ നിരന്തരം നവീകരിക്കുകയും പുതിയ ഉപകരണങ്ങൾ ചേർക്കുകയും ചെയ്യുന്നു.

5. ജപ്പാൻ
ആകെ വിമാനങ്ങൾ: 1459
ആധുനിക യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളുമുള്ള ശക്തവും സുസജ്ജവുമായ വ്യോമസേനയാണ് ജപ്പാനിന് ഉള്ളത്. ദേശീയ പ്രതിരോധത്തിലും പ്രാദേശിക സുരക്ഷയിലും അവരുടെ വ്യോമശക്തി പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ വ്യോമശേഷി ജപ്പാന്റെ ആഗോള സഖ്യകക്ഷികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
6. പാകിസ്ഥാൻ
ആകെ വിമാനങ്ങൾ: 1434
മേഖലയിലെ ഏറ്റവും വലിയ വ്യോമസേനകളിൽ ഒന്നാണ് പാകിസ്ഥാന്റേത്. പ്രതിരോധം കൈകാര്യം ചെയ്യുകയാണ് അവരുടെ വ്യോമസേനയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക സംഭവവികാസങ്ങൾക്കൊപ്പം മുന്നേറുന്നതിനായി പാകിസ്ഥാൻ തങ്ങളുടെ വ്യോമശക്തിയിൽ നിക്ഷേപം നടത്തുന്നത് തുടരുന്നു.
7. ദക്ഷിണ കൊറിയ
ആകെ വിമാനങ്ങൾ: 1171
പ്രാദേശിക സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദക്ഷിണ കൊറിയ ശക്തമായ വ്യോമസേന നിർമ്മിച്ചിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത് ദക്ഷിണ കൊറിയ തയ്യാറെടുപ്പ് തുടരുന്നതിലും കൃത്യത മെച്ചപ്പെടുത്തുന്നതിലും സാങ്കേതികവിദ്യ നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
8. ഈജിപ്ത്
ആകെ വിമാനങ്ങൾ: 1070
ഈജിപ്തിന് 1000ത്തിലധികം വിമാനങ്ങളുള്ള വലുതും വൈവിധ്യപൂർണ്ണവുമായ സൈനിക വ്യോമസേനയുണ്ട്. വ്യോമ പ്രതിരോധം, പോരാട്ടം മുതൽ മേഖലയിലെ സമാധാന പരിപാലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് വരെ വ്യത്യസ്ത തരം ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് ജീജിപ്ത് വ്യോമസേന രൂപകൽപ്പന ചെയ്തിരിക്കുന്നത്.
9. തുർക്കി
ആകെ വിമാനങ്ങൾ: 1069
തുർക്കിക്ക് ആധുനികവും വഴക്കമുള്ളതുമായ വ്യോമസേനയുണ്ട്. ദേശീയ പ്രതിരോധ, നാറ്റോ ദൗത്യങ്ങളെ പിന്തുണയ്ക്കുന്ന സേന പ്രാദേശിക, അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത പൈലറ്റ് വിമാനങ്ങളും ഡ്രോണുകളിലും ശ്രദ്ധ കൊടുക്കുന്നു.
10. ഫ്രാൻസ്
ആകെ വിമാനങ്ങൾ: 972
ശക്തവും വൈവിധ്യപൂർണ്ണവുമായ വ്യോമസേനയുമായി ഫ്രാൻസ് ആദ്യ പത്തിലുണ്ട്. അവരുടെ വിമാനങ്ങൾ ദേശീയ പ്രതിരോധത്തിനും യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ദൗത്യങ്ങൾക്കും ഉപയോഗിക്കുന്നു. ഫ്രാൻസിന്റെ വ്യോമസേന ആഗോള സുരക്ഷാ ശ്രമങ്ങളിൽ പങ്ക് വഹിക്കുന്ന നാറ്റോയുടെ പ്രധാന ഭാഗമാണ്.
Discover the world’s top military air powers! Based on World Population Review data, see which countries command the largest fleets, including the US, Russia, China, and India, which ranks fourth with over 2,200 aircraft.