അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളെയും ക്വാറന്റൈനിലേക്ക് മാറ്റി. ജൂൺ 8നാണ് ആക്സിയം മിഷൻ 4 (AX-4) വിക്ഷേപണം. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ആക്സിയം 4 മിഷൻ ക്രൂവിനെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഐഎസ്എസിലേക്ക് തിരിക്കുക.

ക്വാറന്റൈനിന്റെ നിർണായക ഘട്ടത്തിൽ നാല് ബഹിരാകാശയാത്രികരും മികച്ച ആരോഗ്യത്തോടെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ദൗത്യത്തെ അപകടത്തിലാക്കുന്ന ഏതെങ്കിലും അണുബാധകളിൽ നിന്ന് അംഗങ്ങൾ മുക്തരാണ്. ഐസൊലേഷനിലേക്ക് പോകുന്നതിനു മുമ്പ്, ആക്സിയം സ്പേസ് ജീവനക്കാർ ക്രൂവിന്റെ യാത്രയയപ്പ് ആഘോഷിക്കാൻ ഒത്തുകൂടി. ഐഎസ്എസിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന് നേതൃത്വം നൽകുന്ന ശുഭാംശു പൂർണ ആത്മവിശ്വാസത്തിലാണ്. ആക്സിയം 4 ഗ്രൗണ്ട് സ്റ്റാഫിനും സാങ്കേതിക സംഘത്തിനും നന്ദി പറഞ്ഞ അദ്ദേഹം ദൗത്യം വിജയിക്കുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
Indian astronaut-designate Shubhanshu Shukla has entered quarantine with his crew for the Axiom Mission-4 (Ax-4), set to launch to the International Space Station (ISS) on June 8. Discover the crucial pre-launch preparations, the crew members, and the significant Indian microgravity experiments planned for the mission.