ബെംഗളൂരുവിൽ കാമ്പസ് തുറക്കുന്നതിനുള്ള അനുമതി നേടി ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാല. 2026 ഓഗസ്റ്റിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സർവകലാശാല ആദ്യ പ്രവേശനം ആരംഭിക്കും. ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ സയൻസസ്, ഗെയിം ഡിസൈൻ എന്നിവ ഉൾപ്പെടുന്നതാണ് പ്രാരംഭ ഘട്ടത്തിൽ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ.

ആഗോള റാങ്കിംഗുകളിൽ മുൻനിരയിലുള്ള റസ്സൽ ഗ്രൂപ്പ് സർവകലാശാലയുടെ പാഠ്യപദ്ധതിയാണ് സർവകലാശാല പിന്തുടരുന്നത്. ബെംഗളൂരുവിലും യൂനിവേഴ്സിറ്റി ഇതേ കരിക്കുലും പിന്തുടരം. വ്ദ്യാഭ്യാസത്തിന് അപ്പുറം കരിയർ വഴിയിലും സർവകലാശാല വിദ്യാർത്ഥികളെ സഹായിക്കും. തൊഴിലുടമകളുമായും പൂർവ്വ വിദ്യാർത്ഥികളുമായും സംരംഭകത്വ പ്രവർത്തനങ്ങൾക്കും സർവകലാശാല പിന്തുണ നൽകും.
സർവകലാശാലയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച ആഗോള മൊബിലിറ്റി സ്കീമിലേക്കു് പ്രവേശനം ലഭിക്കുകയാണെന്ന് യൂനിവേഴ്സിറ്റി ഓഫ് ലിവർപൂൾ പ്രതിനിധി പറഞ്ഞു. ഇതിലൂടെ ലിവർപൂളിലും ലോകമെമ്പാടുമുള്ള അക്കാദമിക്, പ്രൊഫഷണൽ, വ്യക്തിഗത വികസനത്തിന് സുപ്രധാന അവസരങ്ങൾ നൽകുന്നതായും പ്രതിനിധി ചൂണ്ടിക്കാട്ടി.
The University of Liverpool has received approval to open a campus in Bengaluru, India, starting August 2026, offering a range of undergraduate and postgraduate courses including Game Design, and promoting global student mobility.