പുതുക്കിയ രൂപത്തിലും ഭാവത്തിലും ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നതിനു പകരം ഇൻസ്റ്റാമാർട്ട് എന്നു മാത്രം പേരു കൊടുത്താണ് പുതിയ ബ്രാൻഡിങ്. പ്രാഥമിക ബ്രാൻഡ് കളർ ഉൾപ്പെടെ പുതിയ വിഷ്വൽ ഐഡന്റിറ്റിയുമായാണ് പുതുക്കിയ രൂപത്തിൽ ഇൻസ്റ്റാമാർട്ട് എത്തുന്നത്. പേരും നിറവും മാറിയെങ്കിലും, ഐക്കോണിക് സ്വിഗ്ഗി ‘എസ്-പിൻ’ ഐക്കൺ ബ്രാൻഡ് ലോഗോയ്ക്ക് ഒപ്പം നിലനിർത്തിയിട്ടുണ്ട്.

ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഭാഗമായി തുടങ്ങിയ ബ്രാൻഡ് അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായാണ് റീബ്രാൻഡിങ്. നേരത്തെ സ്വിഗ്ഗി ആപ്പിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ഇൻസ്റ്റാമാർട്ട് ഈ വർഷം ആദ്യം പ്ലാറ്റ്ഫോമിനു വേണ്ടി മാത്രമുള്ള പുതിയ ആപ്പും പുറത്തിറക്കിയിരുന്നു. പുതുക്കിയ ഐഡന്റിറ്റി ബ്രാൻഡിന്റെ ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. റീബ്രാൻഡിങ്ങിൽ നീലനിറത്തിലാണ് ഇൻസ്റ്റാമാർട്ട് എന്ന എഴുത്ത്. വിശ്വാസ്യത, വേഗത, വിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ മാറ്റം ദശലക്ഷക്കണക്കിന് വീടുകളിൽ ദൈനംദിന ആവശ്യവസ്തുവായി മാറിയ ബ്രാൻഡിന് അനുയോജ്യമായ പരിണാമമാണെന്ന് കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ ആപ്പ് യുഐ, പാക്കേജിംഗ്, ഡെലിവറി ബാഗുകൾ, ആശയവിനിമയം, കാമ്പെയ്നുകൾ എന്നിവയിയിലെല്ലാം ബ്രാൻഡ് പുതിയ ഐഡന്റിറ്റി നടപ്പിലാക്കും.
Instamart, Swiggy’s quick commerce arm, has rebranded to establish a standalone identity, aiming to surpass food delivery in scale and reach. This strategic move, including a new app and expanded services beyond groceries and Tier 1 cities, reflects the growing importance of quick commerce in India.