മാനേജ്‌മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് (IIMA) യുമായി ചേർന്ന് സ്കോർളർഷിപ് നൽകാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. 12 കോടി രൂപയാണ് സ്കോർഷിപ്പിനായി നാരായണമൂർത്തി നൽകുക.

പണപ്പെരുപ്പം ക്രമീകരിച്ച, പൂർണ്ണ ഫീസ് നിരക്കിലുള്ള സ്‌കോളർഷിപ്പ് സ്ഥാപിക്കുന്നതിനായാണ് നാരായണമൂർത്തിയുടെ സംഭാവന. ഐഐഎംഎയിലെ രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിനുള്ള (PGP) വാർഷിക ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചിലവുകൾ, കോഴ്‌സ് മെറ്റീരിയൽ, മെസ് ചാർജുകൾ എന്നിവ സ്‌കോളർഷിപ്പ് വഴി ലഭിക്കും. ‘പ്രൊഫസർ ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, പിജിപി പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ ഏറ്റവും ഉയർന്ന സിജിപിഎ നേടുന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾക്കാണ് വർഷം തോറും നൽകുക.
20 വർഷത്തേക്കാണ് നാരായണമൂർത്തി സ്കോളർഷിപ്പിന് ധനസഹായം നൽകുക. 20 വർഷത്തിനുള്ളിൽ സ്കോളർഷിപ്പിനുള്ള മൊത്തം പേഔട്ട് ആണ് ₹12 കോടി രൂപ. 1969 മുതൽൽ ചീഫ് സിസ്റ്റംസ് പ്രോഗ്രാമർ എന്ന നിലയിൽ നാരായണ മൂർത്തി ഐഐഎംഎയുമായി സഹകരിക്കുന്നുണ്ട്. 2002 മുതൽ 2007 വരെ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായിരുന്നു.
Infosys founder Narayana Murthy has donated ₹12 crore to IIM Ahmedabad to establish the ‘Professor Jaswant G Krishnayya Merit Scholarship.’ This inflation-adjusted scholarship will cover full fees for top-performing PGP students for 20 years.