Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആഗോള മൂലധനം ആകർഷിക്കാൻ ഇന്ത്യ പ്രവർത്തിക്കണം
News Update

ആഗോള മൂലധനം ആകർഷിക്കാൻ ഇന്ത്യ പ്രവർത്തിക്കണം

ആഗോള മൂലധന നിക്ഷേപങ്ങൾ അമേരിക്കയ്ക്ക് പുറത്ത് സുരക്ഷിത, ദീർഘകാല അവസരങ്ങൾ തേടുന്ന സാഹചര്യത്തിൽ വേഗത്തിലുള്ള നടപടികളിലൂടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകാൻ കഴിയുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ആഗോള വിതരണ ശൃംഖലാ വൈവിധ്യവൽക്കരണത്തിൽ പ്രധാന പങ്കാളിയായി ഉയർന്നുവരാനുള്ള രാജ്യത്തിന്റെ അവസരത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് ഇന്ത്യയുടെ സാധ്യതകളുടെ സുപ്രധാന നിമിഷമാണെന്നും കൂട്ടിച്ചേർത്തു.
News DeskBy News Desk29 May 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള മൂലധന നിക്ഷേപങ്ങൾ അമേരിക്കയ്ക്ക് പുറത്ത് സുരക്ഷിത, ദീർഘകാല അവസരങ്ങൾ തേടുന്ന സാഹചര്യത്തിൽ വേഗത്തിലുള്ള നടപടികളിലൂടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകാൻ കഴിയുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ആഗോള വിതരണ ശൃംഖലാ വൈവിധ്യവൽക്കരണത്തിൽ പ്രധാന പങ്കാളിയായി ഉയർന്നുവരാനുള്ള രാജ്യത്തിന്റെ അവസരത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് ഇന്ത്യയുടെ സാധ്യതകളുടെ സുപ്രധാന നിമിഷമാണെന്നും കൂട്ടിച്ചേർത്തു.

സി‌എൻ‌ബി‌സി ടിവി 18ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ. ബഹുരാഷ്ട്രാ സ്ഥാപനങ്ങൾ അവരുടെ വിതരണ ശൃംഖലകൾ സജീവമായി പുനർനിർണയിക്കുന്നുണ്ട്. ഇന്ത്യ ഇത് ശരിയായി ഉപയോഗിച്ചാൽ രാജ്യത്തിന് നേട്ടമുണ്ടാക്കാനാകും. വിദേശ ബിസിനസുകൾക്കായി സുസ്ഥിരവും സുതാര്യവും പ്രവചനാതീതവുമായ നിയമങ്ങളും ചട്ടങ്ങളും (പ്രത്യേകിച്ച് നികുതി സംബന്ധിച്ച്) കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കണം. ഇങ്ങനെ വ്യക്തവും സ്ഥിരവുമായ പ്രതിബദ്ധത പുലർത്തുകയാണെങ്കിൽ, അത് അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിപ്പിക്കും. ഇത് ഇന്ത്യയിൽ ബിസിനസുകൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും കൂടുതൽ പണം നിക്ഷേപിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലത്തേക്കും, വലിയ തോതിലുമുള്ളതുമായ വിദേശ നിക്ഷേപത്തിന് ഈ പ്രവചനാത്മകത നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സബ്‌സിഡികളെ അമിതമായി ആശ്രയിക്കുന്നതിനെതിരെ രഘുറാം രാജൻ മുന്നറിയിപ്പ് നൽകുന്നു. പ്രായോഗികവും ദീർഘകാലത്തേക്കുമുള്ള ഉൽ‌പാദന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ അസ്ഥിരമായ ആഗോള പരിതസ്ഥിതിയിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനും വളർച്ചയ്ക്ക് ആവശ്യമായ വൻതോതിലുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമെല്ലാം ‘കാത്തിരുന്ന് കാണാം’ എന്ന മനോഭാവം ഇന്ത്യ ഉപേക്ഷിക്കണം. പകരം, ആഗോള പ്രവണതകൾ തന്ത്രപരമായി മുൻകൂട്ടി കാണുകയും, ഭാവിയിലേക്കുള്ള പരിഷ്കാരങ്ങൾ ഉടനടി നടപ്പിലാക്കുകയും വേണം. ഈ പരിഷ്കാരങ്ങൾ ഗ്രൗണ്ട് ലെവൽ മുതൽ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇത്തരം മുൻകൈയ്യെടുക്കലും കാര്യക്ഷമമായ സമീപനവുമാണ് ആഗോള നിക്ഷേപകരെ ഇന്ത്യയെ തിരഞ്ഞെടുക്കാൻ ആത്യന്തികമായി പ്രേരിപ്പിക്കുക-അദ്ദേഹം പറഞ്ഞു.

Former RBI Governor Raghuram Rajan highlights India’s opportunity to attract significant FDI by offering stable policies and participating in global supply chain diversification. Discover his insights on timely reforms and proactive strategies for India’s economic growth.

banner FDI foreign direct investment India Raghuram Rajan Supply Chain Diversification
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil