കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ചരിത്രത്തിലാദ്യമായി  മൂന്ന് ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 24,000 കോടി രൂപയുടെ വർദ്ധന . എന്നിട്ടും രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്.  2024 ഡിസംബർ അവസാനം 2.86 ലക്ഷം കോടി രൂപയായിരുന്നു ഈ നിക്ഷേപം; 2025 ജനുവരി-മാർച്ച് കണക്കുകൾ കൂടി വന്നാൽ പ്രവാസി നിക്ഷേപം  നാല്  ലക്ഷം കോടി രൂപയിലേക്കടുക്കുമെന്നാണ്  റിപ്പോർട്ടുകൾ.  കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്ക്  വർഷംതോറും 9.4% വളർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
 


രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. നിക്ഷേപത്തിൽ ഏറെക്കാലമായി  മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 19.7% കേരളത്തിലേക്കാണ് എത്തുന്നത്. അമേരിക്കയിൽ നിന്നാണ് ഇന്ത്യയിലെ പ്രവാസി നിക്ഷേപത്തിന്റെ മൂന്നിലൊന്ന് എത്തുന്നത്; യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നുമാണ് 37.9% നിക്ഷേപം വന്നിരിക്കുന്നത് .

2014-ൽ ഒരു ലക്ഷം കോടി ആയിരുന്ന പ്രവാസി നിക്ഷേപം, 2020-ൽ രണ്ട് ലക്ഷം കോടിയായി. 2021 മുതൽ പ്രതിവർഷം 20% വരെ വളർച്ചയാണുണ്ടായിരിക്കുന്നത്.  35.6 ലക്ഷംപ്രവാസി മലയാളികളിൽ ഗൾഫ് രാജ്യങ്ങളിൽ മാത്രം 4.2 ലക്ഷം മലയാളികൾ ഉണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതും ഈ നേട്ടത്തിന് കാരണമായി.

പണമയയ്ക്കലിന് പകരം പലിശയും കറൻസി ആനുകൂല്യങ്ങളും ലഭിക്കുന്ന വിദേശ കറൻസി അക്കൗണ്ടുകളിലേക്കാണ് കൂടുതൽ നിക്ഷേപം എത്തുന്നത്. കോവിഡ് നൽകിയ സാമ്പത്തിക അനുഭവങ്ങൾക്കു ശേഷം പ്രവാസികൾക്ക്  നാട്ടിലെ ബാങ്കുകളിൽ  പണം സൂക്ഷിക്കുന്ന പ്രവണതയും വളർന്നു. 

NRI deposits in Kerala banks have crossed ₹3 lakh crore for the first time, marking a historic milestone. Kerala ranks second in India for total NRI deposits, with significant contributions from the USA and Gulf countries.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version