ആർക്കൈവുകളിലേക്ക് സൗജന്യമായും കുറഞ്ഞ ചിലവിലും പ്രവേശനം പ്രഖ്യാപിച്ച് ഇന്ത്യയിലെ പൊതു പ്രക്ഷേപകരും സർക്കാർ മാധ്യമ ഏജൻസികളും. അടുത്തിടെ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലും (ANI) നിരവധി യൂട്യൂബർമാരും തമ്മിൽ പകർപ്പവകാശ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് നീക്കം.
പ്രസാർ ഭാരതി, ആകാശവാണി, ദൂരദർശൻ നാഷണൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ അവരുടെ ഉള്ളടക്കം യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൊതുജനങ്ങളുടെ ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ/gx (PTI) യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കുന്നതിനായുള്ള വീഡിയോ ഉള്ളടക്കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ആക്‌സസ് വാഗ്ദാനം ചെയ്തുകൊണ്ട് സമാനമായ ശ്രമം ആരംഭിച്ചിരുന്നു.
15 ഭാഷകളിലായി 50 വിഭാഗങ്ങളിലെ വിവിധ ഉള്ളടക്കങ്ങളാണ് ലഭ്യമാക്കുക. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, അപൂർവ ദൃശ്യങ്ങൾ, ചരിത്ര ക്ലിപ്പുകൾ അടക്കമുള്ളവ ഇത്തരത്തിൽ സൗജന്യമായി ആക്‌സസ് ചെയ്യാൻ കഴിയും. പൊതു ഉപയോഗത്തിനായി കോപ്പിറൈറ്റ് ക്ലിയർ ചെയ്താണ് ഇത്തരത്തിലുള്ളവ ലഭ്യമാക്കുക.
Indian public broadcasters like Prasar Bharati and PIB open their archives for free or low-cost access, offering videos, documentaries, and rare footage to the public.