മിസ്റ്റർബീസ്റ്റ് (MrBeast) എന്ന ചാനലിലൂടെ പേരെടുത്ത യൂട്യൂബർ ജിമ്മി ഡൊണാൾഡ്‌സൺ ബില്യണേർ ആയി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1 ബില്യൺ ഡോളർ ( ഏകദേശം ₹ 8,350 കോടി) ആണ്. ഇതോടെ 27 കാരനായ ഇൻഫ്ലുവൻസർ ലോകത്തിലെ എട്ടാമത്തെ പ്രായം കുറഞ്ഞ ബില്യണേർ ആയിരിക്കുകയാണ്. ഇത്ര വരില്ലെങ്കിലും ഇന്ത്യൻ ഇൻഫ്ലുവൻസർമാരും സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യയിൽ ഏറ്റവും സമ്പത്തും സ്വാധീനവുമുള്ള ചില ഇൻഫ്ലൂവൻസർമാരെ കുറിച്ചറിയാം.

ഭുവൻ ബാം
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 20.5 ദശലക്ഷം
ആസ്തി : ₹ 122 കോടി
ഇന്ത്യയിലെ ആദ്യകാല കണ്ടന്റ് ക്രിയേറ്റേർസിൽ ഒരാളാണ് ഭുവൻ ബാം. രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ഇൻഫ്ലുവൻസർ ആയി അറിയപ്പെടുന്ന അദ്ദേഹം സമ്പത്തിലും മുന്നിൽത്തന്നെ. 2015ൽ ബിബി കി വൈൻസിലൂടെയാണ് (BB Ki Vines) അദ്ദേഹം ഡിജിറ്റൽ യാത്ര ആരംഭിച്ചത്. ഇന്ത്യൻ യുവാക്കളെ നർമ്മത്തിലൂടെ ആകർഷിക്കുന്ന കണ്ടന്റ് ആണ് ബിബി കി വൈൻസിലൂടെ ഭുവൻ സൃഷ്ടിക്കുന്നത്. യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനത്തിനു പുറമേ ലെൻസ്കാർട്ട്, ബിയർഡോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുമായുള്ള ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളും ഒടിടി വരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്.

രൺവീർ അലഹബാദിയ
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 4.3 ദശലക്ഷം
ആസ്തി : ₹ 60 കോടി
ബീർബൈസെപ്സ് (BeerBiceps) എന്ന ചാനലിലൂടെ പ്രശസ്തനായ രൺവീർ ഡിജിറ്റൽ രംഗത്തേക്ക് എത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പേരെടുത്തു. 22 വയസ്സിൽ ഡിജിറ്റൽ യാത്ര ആരംഭിച്ച അദ്ദേഹം ഡിജിറ്റൽ ക്രിയേറ്റർ എന്നതിനപ്പുറം സംരംഭകനും പോഡ്‌കാസ്റ്റർ എന്നീ നിലകളിലും പ്രശസ്തനാണ്.

അജയ് നഗർ
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 21.5 ദശലക്ഷം
ആസ്തി : ₹ 50 കോടി
ക്യാരിമിനാറ്റി (CarryMinati) എന്ന പേരിൽ അറിയപ്പെടുന്ന അജയ് നഗർ ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേർസുള്ള യൂട്യൂബർമാരിൽ ഒരാളാണ്. വെറും 10 വയസ്സുള്ളപ്പോൾ അദ്ദേഹം ഡിജിറ്റൽ യാത്ര ആരംഭിച്ചു. യൂട്യൂബിൽ ലളിതമായ ഫുട്ബോൾ ട്യൂട്ടോറിയലുകളായി ആരംഭിച്ച ചാനൽ ഒടുവിൽ കോമിക് സ്കിറ്റുകളിലേക്കും, റോസ്റ്റിംഗ് വീഡിയോകളിലേക്കും, ആക്ഷേപഹാസ്യ ഉള്ളടക്കത്തിലേക്കും മാറി.

ആശിഷ് ചഞ്ച്ലാനി
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 17.2 ദശലക്ഷം
ആസ്തി : ₹ 40 കോടി
സിനിമാ നിരൂപകനായി യൂട്യൂബ് യാത്ര ആരംഭിച്ച ആശിഷ് ചഞ്ച്ലാനി പിന്നീട് നർമ്മം നിറഞ്ഞ കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രസകരമായ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചാരത്തിലാതോടെ കാലക്രമേണ അദ്ദേഹം അറിയപ്പെടുന്ന ഹാസ്യനടൻ കൂടിയായി മാറി.

ആഷ്ന ഷ്രോഫ്
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 1 ദശലക്ഷം
ആസ്തി : ₹ 37 കോടി
ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഇൻഫ്ലൂവൻസ്മാരിൽ ഒരാളാണ് ആഷ്ന. പ്രധാനമായും ഫാഷൻ കേന്ദ്രീകരിച്ചുള്ള ഉള്ളടക്കവുമായി എത്തുന്ന ആഷ്ന അടുത്തിടെ ഗായകൻ അർമാൻ മാലിക്കിനെ വിവാഹം കഴിച്ചു.

Explore the surprising net worths of India’s top digital influencers like Bhuvan Bam, Ranveer Allahbadia, and CarryMinati, who have transformed their online fame into massive fortunes through diverse content, brand endorsements, and entrepreneurial ventures.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version