പ്രവാസി മലയാളിയെ തേടി രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്യൺ ഡോളർ (8.53 കോടി രൂപ) ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ പോൾ ജോസിനെ തേടിയാണ് രണ്ടാം തവണയും വമ്പൻ സമ്മാനം എത്തിയത്. ഒൻപത് വർഷങ്ങൾക്കു മുൻപും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലെ മില്യൺ ഡോളർ സമ്മാനം പോൾ ജോസിനെ തേടിയെത്തിയിരുന്നു.

40 വർഷത്തോളമായി ദുബായിൽ പ്രവാസിയായ പോൾ ജോസ് 17 സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ മില്ലേനിയം മില്യനയർ ടിക്കറ്റ് എടുത്തത്. 1999 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന പോൾ ജോസിന് 2016ൽ 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചിരുന്നു. അന്ന് ഒൻപത് പേരുമായി ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. യുഎഇയിലെ നിർമാണ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് പോൾ.
Paul Jose, a Malayali expat in Dubai, wins the Dubai Duty Free Millennium Millionaire prize for the second time after his first win in 2016.