ഒരു കുപ്പി വെള്ളത്തിന് എത്ര കാശാകും? 20 രൂപ, അല്ലെങ്കിൽ ഏറിപ്പോയാൽ 100 രൂപ. ഇനി സെലിബ്രിറ്റികൾ കുടിക്കുന്ന വെള്ളമാണെങ്കിലോ? ബോട്ടിലിനു കെയ്സിനും ചിലപ്പോൾ ആയിരങ്ങളോ പതിനായിരങ്ങളോ ചിലവാകും. എന്നാൽ ഒരൊറ്റ ബോട്ടിൽ വെള്ളത്തിന് 50 ലക്ഷം രൂപ വിലവരുന്നതിനെ കുറിച്ച് സങ്കൽപിച്ചു നോക്കിയേ. സംഭവം വെറും സാങ്കൽപികമല്ല, സത്യമാണ്. അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്റർ കുപ്പിക്ക് $60,000 അഥവാ അൻപത് ലക്ഷം രൂപയാണ് വില. വൻ വില കൊണ്ട് ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയിട്ടുണ്ട് ഇത്.
24 കാരറ്റ് സ്വർണം കൊണ്ടാണ് വാട്ടർ ബോട്ടിൽ നിർമിച്ചിരിക്കുന്നത്. ബോട്ടിൽ ഡിസൈനിൽ ലോകപ്രസിദ്ധനായ ഫെർനാൻഡോ അൽമിറാനോയാണ് കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. കുപ്പി മാത്രമല്ല സ്വർണം, വെള്ളത്തിലും അഞ്ച് ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടത്രേ. ഭൂമിയിലെ മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ നിന്നുള്ള വെള്ളം ചേർത്തിരിക്കുന്നതും അക്വാ ഡി ക്രിസ്റ്റല്ലോയുടെ സവിശേഷതയാണെന്ന് കമ്പനി പറയുന്നു. ഫ്രാൻസ്, ഫിജി, ഐസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുമാണ് വെള്ളം ശേഖരിച്ചിരിക്കുന്നത്. 2010ലാണ് അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഇ മോഡിഗ്ലിയാനി 60,000 ഡോളറിന് ലേലത്തിൽ വിറ്റുപോയി ഗിന്നസ് ബുക്കിൽ കയറിയത്.
Discover Acqua di Cristallo Tributo a Modigliani, the world’s most expensive bottled water, priced at Rs 50 lakh. Learn about its 24-carat gold bottle, gold-infused water from France, Fiji, and Iceland, and its Guinness World Record status.