പ്രതിരോധ മേഖലയിൽ 3000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിട്ട് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 155 എംഎം അമ്മുനിഷൻ അഗ്രഗേറ്റുകൾ കയറ്റുമതി ചെയ്യുന്നതിലൂടെയാണ് കമ്പനി പ്രതിരോധ രംഗത്ത് വൻ ബിസിനസ് നോട്ടമിടുന്നത്.

₹3000 കോടി പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് റിലയൻസ് ഇൻഫ്ര, Reliance Infra targets ₹3000 cr

ഈ വർഷം തന്നെ കമ്പനി 1500 കോടി രൂപയുടെ ലാർജ് കാലിബർ അമ്മുനിഷനുകൾ കയറ്റുമതി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇതിനകം തന്നെ 100 കോടി രൂപയുടെ പീരങ്കി വെടിക്കോപ്പുകളുടെയും അഗ്രഗേറ്റുകളുടെയും കയറ്റുമതി നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെ മികച്ച മൂന്ന് കയറ്റുമതിക്കാരിൽ ഒന്നാകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രതിനിധി അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് റിലയൻസിന്റെ പ്രധാന കയറ്റുമതി വിപണി. ഈ രാജ്യങ്ങൾക്ക് പീരങ്കി അമ്മുനിഷനുകൾക്കായി വലിയ ആവശ്യകതയാണുള്ളത്.

Share.

Comments are closed.

Exit mobile version