മലയാളിയായ സണ്ണി വർക്കിക്കൊപ്പം ചേർന്ന് ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരമുള്ള സ്കൂളുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സണ്ണി വർക്കിയുടെ ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷൻ  (GEMS Education)  ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലകളിലൊന്നാണ്. ജെംസ് ബ്രാൻഡിനെ ഇന്ത്യയിലും പ്രശസ്തമാക്കുക എന്ന സണ്ണി വർക്കിയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഈ പങ്കാളിത്തത്തോടെ പൂവണിയുന്നത്.

ജെംസിനെ ഇന്ത്യയിലും വളർത്താൻ സണ്ണി വർക്കി, Sunny Varkey's Vision for GEMS Education in India

മൂന്ന് വർഷത്തിനുള്ളിൽ 20 സ്കൂളുകളാണ് അദാനി ഫൗണ്ടേഷനുമായി ചേർന്ന് ജെംസ് ഇന്ത്യയിൽ ആരംഭിക്കുക. ആദ്യത്തെ അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ് ഇതിനകം ലഖ്‌നൗവിൽ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെങ്ങും ലോകോത്തരവും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനായാണ് രാജ്യത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയുമായി സണ്ണി വർക്കി കൈകോർക്കുന്നത്. മാനേജ്മെന്റ് മുതൽ അധ്യാപക നിയമനം, പരിശീലനം വരെയുള്ളവയിലേക്ക് പങ്കാളിത്തം നീളും. പങ്കാളിത്തത്തിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, ചില സ്കൂളുകളിലെ 30% സീറ്റുകൾ ദരിദ്രരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും എന്ന് നേരത്തെ പ്രഖ്യാപനമുണ്ടാിരുന്നു. ഇതിനായി മാത്രം 2000 കോടി രൂപയാണ് അദാനി ഫൗണ്ടേഷൻ മാറ്റിവെച്ചിരിക്കുന്നത്.

അദാനിയുടെ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടലിനൊപ്പം ദുബായിൽ നിന്നും ഇന്ത്യയിലേക്കു വ്യാപിക്കുന്ന സണ്ണി വർക്കിയുടെ വരവും ശ്രദ്ധേയമാണ്. 350 വിദ്യാർത്ഥികളുള്ള സ്കൂളിൽ നിന്ന് ആരംഭിച്ച സണ്ണി വർക്കി നാല് പതിറ്റാണ്ടിനിപ്പുറം, എട്ട് രാജ്യങ്ങളിലായി 92 സ്കൂളുകളുള്ള വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ അധിപനാണ്. ജെംസ് ശൃംഖല വികസിപ്പിക്കാനുള്ള സുവർണ്ണാവസരമായിട്ടാണ് അദ്ദേഹം അദാനിയുമായുള്ള പങ്കാളിത്തത്തെ കാണുന്നത്. ദുബായിൽ മാത്രം വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 300 മില്യൺ ഡോളറിന്റെ വികസനപ്രവർത്തനങ്ങളാണ് ജെംസ് നടത്തുന്നത്. ദുബായ് സ്പോർട്സ് സിറ്റിയിൽ ആഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷൻ (GEMS School of Research and Innova­tion) കേന്ദ്രീകരിച്ചാണ് നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും സിംഹഭാഗം. യുഎഇയിലെ തന്നെ ഏറ്റവും ചിലവേറിയ സ്കൂൾ എന്ന സവിശേഷതയുമായാണ് പുതിയ സ്കൂൾ എത്തുന്നത്.

GEMS Education, led by Sunny Varkey, is investing $300 million to revolutionize private schooling. This includes a new School of Research and Innovation in Dubai and a $1 million ‘Next Billion Innovation’ fund for student entrepreneurs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version