സമ്പത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ സെൽഫ് മേഡ് വനിതാ സംരംഭകർ. ഈ വർഷത്തെ കാൻഡെരെ-ഹുറൂൺ ഇന്ത്യ വിമൺ ലീഡേർസ് ലിസ്റ്റ് പ്രകാരം രാജ്യത്തെ പത്ത് ഫസ്റ്റ് ജെൻ വനിതാ സംരംഭകരുടെ മാത്രം സമ്പാദ്യം 2 ലക്ഷം കോടി രൂപയാണ്. സോഫ്റ്റ്‌വെയർ, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ധനകാര്യ സേവന മേഖലകളിൽ പുതുതായി ബില്യൺ ഡോളർ ബിസിനസ് കെട്ടിപ്പടുത്ത സ്ത്രീകളെയാണ് പട്ടിക എടുത്തുകാണിക്കുന്നത്.

ഇന്ത്യൻ 'സെൽഫ് മെയ്ഡ്' വനിതാ സംരംഭകർ, India’s 10 self-made women build Rs 2 lakh cr empire

സോഹോ കോർപ്പറേഷൻ സഹസ്ഥാപക രാധ വെമ്പു 55300 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ ഒന്നാമതാണ്. യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്‌വർക്ക്സ് സിഇഒ ജയശ്രീ ഉള്ളാൽ ആണ് പട്ടികയിൽ രണ്ടാമതുള്ളത്. 48900 കോടി രൂപയാണ് ജയശ്രീയുടെ ആസ്തി. വിമൺ ലീഡേർസ് ലിസ്റ്റിലെ ആദ്യ 10 സ്ത്രീകളിൽ ഏഴ് പേരും നിലവിൽ ഇന്ത്യയിൽ തന്നെയാണ് താമസിക്കുന്നത്. ബാക്കി മൂന്ന് പേർ യുഎസ്സിലാണ് താമസം.

ബയോകോണിന്റെ കിരൺ മജുംദാർ, നൈക്കയുടെ ഫാൽഗുനി നയ്യാർ, കോൺഫ്ലുവന്റിന്റെ നേഹ നർഖഡെ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേർസ് സഹഉടമയും ബോളിവുഡ് താരവുമായ ജുഹി ചാവ്ളയും പട്ടികയിൽ ആദ്യ പത്തിലുണ്ട്. ഒൻപതാം സ്ഥാനത്തുള്ള ജൂഹിയുടെ ആസ്തി 4600 കോടി രൂപയാണ്. 

Ten Indian self-made women entrepreneurs have collectively amassed a staggering ₹2 lakh crore in wealth, according to the Candere-Hurun India Women Leaders List. Radha Vembu of Zoho Corporation tops the list, which also features Bollywood star Juhi Chawla.

Share.

Comments are closed.

Exit mobile version