ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ മലയാളി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വേണുഗോപാലാണ് 45 ലക്ഷം രൂപയ്ക്ക് നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം. 4.2 കോടി രൂപയുടെ മെഴ്‌സിഡേഴ്സ് ബെൻസ് ജി63 എഎംജിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ 4 കോടി രൂപ വിലവരുന്ന ലംബോർഗിനി ഉറുസ് പെർഫോമെന്റിനായാണ് വേണുഗോപാൽ 45 ലക്ഷം ചിലവിൽ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. KL 07 DG 0007 എന്ന നമ്പറാണ് അന്ന് അദ്ദേഹം ലേലത്തിലൂടെ സ്വന്തമാക്കിയത്. ഈ വാഹനത്തിലാണ് അദ്ദേഹം പുതിയ വാഹനം കൈപ്പറ്റാനായി എത്തിയതും. മുൻപ് 18 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

മെഴ്‌സിഡേഴ്സ് ബെൻസ് ജി63 എഎംജിയുടെ സാറ്റിൻ മിലിട്ടറി ഗ്രീൻ പതിപ്പാണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് അലോയ് വീൽ, ബ്ലാക് ലെതർ ഇന്റീരിയർ, പിന്നിൽ രണ്ട് സ്‌ക്രീനുള്ള സീറ്റ് എന്റർടൈൻമെന്റ് പാക്കേജ് തുടങ്ങിയവയാണ് സവിശേഷതകൾ. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 മോട്ടോറുള്ള വാഹനം 585 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 9-സ്പീഡ് DCT ട്രാൻസ്മിഷൻ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.  

റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് തന്നെയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ഏറ്റവും വിലകൂടിയ കാർ. ഇതിനുപുറമേ ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഹുറാകാന്റെ ഹാർഡ്‌കോർ ഓഫ്-റോഡർ പതിപ്പാണ് ഈ കാർ.

the CEO of Litmus 7 and owner of India’s most expensive number plate, is again in the news for acquiring a ₹4.2 crore Mercedes-Benz G63 AMG, adding another luxury vehicle to his impressive collection.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version