ജർമ്മൻ കമ്പനിയായ ഫെസ്റ്റോ (Festo) 500 കോടി നിക്ഷേപിച്ച് പണിത അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റ് തമിഴനാട്ടിലെ ഹൊസൂരിൽ പ്രവർത്തനം തുടങ്ങി. ‌‌തുടക്കത്തിൽ 1000 പേർക്ക് നേരിട്ട് തൊഴിലവസരം പ്ലാന്റ് ഒരുക്കും. അതിസൂക്ഷ്മമായ ഓട്ടോമേഷൻ സൊല്യൂഷനുകളാണ് പ്ലാന്റിൽ നിർമ്മിക്കുന്നത്. ആധുനിക ന്യൂമാറ്റിക് ഓട്ടോമേഷൻ (pneumatic automation) സംവിധാനങ്ങളും പുതിയ പ്ലാന്റിൽ നിന്ന് പുറത്ത് വരും. വായുവിനെ ഊർജ്ജമാക്കി മാറ്റി പവർ ഓട്ടോമേഷൻ സാധ്യമാക്കുന്ന അതിസൂക്ഷ്മ മെഷീനുകളാണ് ന്യൂമാറ്റിക് ഓട്ടോമേഷൻ സംവിധാനം. വലിയ ഭാരം ഉയർത്താനും അതിഭാരമുള്ളവ നീക്കാനും അതുപോലെ അതിമർദ്ദം കൊണ്ട് അമർത്തേണ്ടതുമായ മെഷീനറികൾ ന്യൂമാറ്റിക് ഓട്ടോമേഷനിലാണ് സാധ്യമാക്കുന്നത്.

100 വർഷങ്ങൾ പൂർത്തിയാക്കുന്ന ഫെസ്റ്റോ-യെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ഈ സഹകരണം അതീവ പ്രാധാന്യം അർഹിക്കുന്നുവെന്ന് ജർമ്മൻ കമ്പനിയുടെ ചെയർമാൻ തോമസ് ബോക്ക് പറഞ്ഞു. “ഈ പ്ലാന്റ് പ്രാദേശികമായുള്ള പ്രൊ‍‍ഡക്ഷൻ കപ്പാസിറ്റിയെ ശക്തിപ്പെടുത്തും. മാത്രമല്ല,
കമ്പനിയുടെ അടുത്ത 100 വർഷത്തേക്കുള്ള സുസ്ഥിര വളർച്ചയെയും സാങ്കേതിക മുന്നേറ്റത്തേയും ഈ പ്ലാന്റ് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവനുമുള്ള കസ്റ്റമേഴ്സിന് നൂതനമായ പരിഹാരങ്ങൾ നൽകാനാണ് ഫെസ്റ്റോ ശ്രമിക്കുന്നത്. ഇതിനായി, കമ്പനി ലോകമാകെ ഗവേഷണ വികസനം, പ്രൊ‍ഡക്ഷൻ, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല എന്നിവ കൂടുതൽ വികസിപ്പിക്കുകയാണ്. അങ്ങനെ ഫെസ്റ്റോ പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുകയാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 500 കോടി മുടക്കി ഹൊസൂരിൽ തുടങ്ങിയ പ്ലാന്റ് എന്ന് ഫെസ്റ്റോ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു

German multinational Festo opens a new ₹500 crore manufacturing facility in Hosur, Tamil Nadu, focusing on advanced pneumatic automation components for global and domestic markets, creating over 1,000 jobs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version