അബുദാബി ബിഗ് ടിക്കറ്റിൻറെ 275ആമത് സീരീസ് നറുക്കെടുപ്പിൽ ബോണസ് സമ്മാനം നേടി മലയാളി ഡെലിവെറി റൈഡർ. അബുദാബിയിൽ താമസിക്കുന്ന അബ്ദുല്ല പുളിക്കൂർ മുഹമ്മദ് എന്ന 34കാരനാണ് 150,000 ദിർഹംസിന്റെ (ഏകദേശം 35 ലക്ഷം രൂപ) ബോണസ് സമ്മാനം നേടിയത്. ആറാം തവണ എടുത്ത ടിക്കറ്റിനാണ് അബ്ദുല്ലയെ തേടി ഭാഗ്യം എത്തിയത്.
12 സുഹൃത്തുക്കളുമായി ചേർന്നുള്ള ഗ്രൂപ്പിലൂടെയാണ് അബ്ദുല്ല ടിക്കറ്റ് എടുക്കാറുള്ളത്. ബിഗ് ടിക്കറ്റ് വിജയവാർത്ത അറിയിച്ചുള്ള ഫോൺ കോൾ വന്നപ്പോൾ സന്തോഷം തോന്നിയെന്നും സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പങ്ക് വെച്ച് ചില ചെറിയ കടങ്ങൾ തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജ്മാനിൽ താമസിക്കുന്ന സാലിഹ് റഹ്മാൻ, ഷാജി മേമന എന്നിങ്ങനെ രണ്ട് മലയാളികൾക്കും 150,000 ദിർഹംസിന്റെ ബോണസ് സമ്മാനം ലഭിച്ചിട്ടുണ്ട്. 15 വർഷമായി അജ്മാനിലുള്ള സാലി ഏഴ് മാസം മുൻപാണ് 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കാൻ ആരംഭിച്ചത്. അതേസമയം, ഓൺലൈൻ ആയി വാങ്ങിയ ടിക്കറ്റാണ് ഷാജി മേമനയെ സമ്മാനാർഹനാക്കിയത്.
Discover Ashok Elluswamy’s pivotal role as Tesla’s VP of AI, leading the Autopilot team and driving innovation in self-driving technology since 2014.