നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. 8 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ചെന്നൈയെ ഗുജറാത്തിലെ സൂറത്തുമായി ബന്ധിപ്പിക്കും. 1,271 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുക. ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ അതിവേഗ പാതയാണിത്.

മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ തിരക്കേറിയ നഗരങ്ങളെ ഒഴിവാക്കുന്നതിനാൽ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേ യാത്രാ സമയം ഏകദേശം 6 മണിക്കൂർ കുറയ്ക്കും. ആക്സസ് നിയന്ത്രിത ഡിസൈനോടു കൂടിയ 8 വരി ഗ്രീൻഫീൽഡ് പദ്ധതി 45,000 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്. 2027ൽ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകും. ആകെ 14 ഘട്ടങ്ങലിലായാണ് നിർമാണം. ഇതിൽ നാലാം ഘട്ടത്തിന്റെ നിർമാണം പൂർത്തീകരണത്തോട് അടുക്കുകയാണ്.

നിലവിലെ NH-44 (കശ്മീർ-കന്യാകുമാരി), NH-16 (ചെന്നൈ-കൊൽക്കത്ത) പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്ന എക്സ്പ്രസ് വേ തെക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക മേഖലകളെയും ശക്തിപ്പെടുത്തും. 

Discover the Chennai-Surat Expressway, an 8-lane, 1,271 km greenfield project connecting six states, reducing travel time by 6 hours, and set to become India’s second longest expressway.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version