യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബലിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. ദേശീയതയെ ഇന്നവേഷനുമായി സംയോജിപ്പിച്ചുകൊണ്ട് ഭാവിയിലേക്ക് വെക്കുന്ന ശക്തമായ കാൽവെയ്പ് എന്ന് വിശേഷണവുമായാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ദിർഹത്തിന് പുതിയ സിംബൽ അവതരിപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ഒഫീഷ്യലി അംഗീകരിച്ചിരുന്നുവെങ്കിലും ദിർഹത്തിന്റെ സിംബൽ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
1973-ൽ യുഎഇ പുറത്തിറക്കിയ കറൻസിയായ ദിർഹത്തിന് അരനൂറ്റാണ്ടിന് ശേഷമാണ് ഡോളറിനോടും പൗണ്ടിനോടും കിടപിടിക്കുന്ന പുതിയ സിംബൽ പുറത്തുവരുന്നത്. ദിർഹത്തിന്റെ D എന്ന ലെറ്ററിനെ പരമ്പരാഗതമായ അറബിക് കാലിഗ്രാഫിയുമായി ഇണക്കി, ദേശീയ പതാകയുടെ ആലേഖനം വരത്തക്കരീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്. ഇനി ‘AED’ എന്നെഴുതിന്നതിന് പകരം പുതിയ ചിഹ്നം ഉപയോഗിക്കണം. എല്ലാ ഔദ്യോഗിക, ഡിജിറ്റൽ, സാമ്പത്തിക ഡോക്കുമെന്റുകളിലും പുതിയ സിംബൽ ഉപയോഗിക്കണം. ഇത് സംബന്ധിച്ച വിശദമായ ഗൈഡ്ലൈൻസിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.
എങ്ങനെ ഉപയോഗിക്കണം
എല്ലായ്പ്പോഴും ദിർഹം ചിഹ്നം അക്കത്തിന് മുമ്പായി ഒരേ ഉയരത്തിലും ഫോണ്ട് ശൈലിയിലും വരണം.
ഇൻവോയ്സുകൾ, റെസീപ്റ്റ്സ്, ചെക്കുകൾ, പ്രൈസ് ടാഗുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കറൻസി കൺവേർഷൻ പ്ലാറ്റ്ഫോമുകൾ, ട്രേഡിംഗ് പ്ളാറ്റ് ഫോമുകൾ, മൊബൈൽ ആപ്പ്, തുടങ്ങി എല്ലാ ഫിനാൻഷ്യൽ ഡോക്കുമെന്റ്സിലും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഇവിടെ വിശദമാക്കുന്നു.
കുറഞ്ഞ വലുപ്പം ആയിരിക്കണം: പ്രിന്റിൽ ഫൈവ് പോയിന്റ് (5pt), ഡിജിറ്റൽ സ്ക്രീനുകളിൽ ട്വൽവ് പിക്സൽ (12px)
വ്യക്തമായ സ്പെയ്സിംഗും ഉയർന്ന വ്യക്തതയും നിലനിർത്തുക – ഔദ്യോഗിക ഉപയോഗത്തിന് മാത്രം ഉപയോഗിക്കുക, കറുപ്പോ വെളുപ്പോ
നിറങ്ങൾ ഉപയോഗിക്കാം
അപ്ഡേറ്റ് ചെയ്ത UAE കീബോർഡുകളിൽ Shift + 6 ഉപയോഗിച്ച് പുതിയ സിംബൽ ഇന്റഗ്രേറ്റ് ചെയ്യുക.
ദിർഹം ചിഹ്നം ഉപയോഗിച്ച് ചെയ്യരുതാത്തവ ഇവയാണ്
ദിർഹം ചിഹ്നവും ‘AED’ യും ഒരുമിച്ച് ഉപയോഗിക്കരുത്.
ലോഗോകളിലോ ബ്രാൻഡിംഗിലോ സ്പ്ലാഷ് സ്ക്രീനുകളിലോ ഈ ചിഹ്നം ഉപയോഗിക്കരുത്.
അലങ്കാര ഇഫക്റ്റുകൾ, ഗ്രേഡിയന്റുകൾ എന്നിവയിൽ ഉപയോഗിക്കരുത്. മൾട്ടികളറുകളിൽ ഒഴിവാക്കണം.
വലുപ്പം നിർദ്ദിഷ്ട പരിധിക്ക് താഴെയായി ചുരുക്കുകയോ അക്കങ്ങൾ ഉപയോഗിച്ച് തെറ്റായി ക്രമീകരിക്കുകയോ ചെയ്യരുത്.
“ദിർഹം” എന്ന വാക്ക് എഴുതിന്നിടത്ത് ചിഹ്നം ഉപയോഗിക്കരുത്.
യുഎഇയുടെ വളരുന്ന സാമ്പത്തിക രംഗത്തെ ബഹുമാനിക്കാൻ ഈ ചിഹ്നം ബുദ്ധിപൂർവ്വം ഉപയോഗിക്കുക എന്ന നിർദ്ദേശവും സെൻട്രൽ ബാങ്ക് ഓഫ് യുഎഇ മുന്നോട്ട് വെക്കുന്നു.
The Central Bank of the UAE has unveiled a new, innovative currency symbol for the dirham, blending Arabic calligraphy with modern design. Learn about its usage guidelines, restrictions, and significance for the UAE’s economic vision.