രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്കിലൂടെ റീസൈക്ലിങ് ഹബ്ബായി മാറാൻ ഡൽഹി. പ്രതിവർഷം 51000 മെട്രിക് ടൺ ഇ-മാലിന്യങ്ങൾ സംസ്കരിക്കാനാകുന്ന ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിർമാണം ആരംഭിച്ചുകഴിഞ്ഞു. ഹരിത ഭാവിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പിലൂടെ ഇലക്ട്രോണിക് മാലിന്യത്തിൽനിന്നും റെയർ ഏർത്ത് മെറ്റീരിയൽസ് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ വീണ്ടെടുക്കാനാകും.

ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് പാർക്കുമായി ഡൽഹി, Delhi To Become Recycling Hub

150 കോടി രൂപയുടെ നിക്ഷേപമാണ് ഇ-വേസ്റ്റ് ഇക്കോ പാർക്കിന്റേതെന്ന് ഡൽഹി ഗവൺമെന്റ് പ്രതിനിധി അറിയിച്ചു. ഹോളമ്പി കലനിൽ ആരംഭിക്കുന്ന ഇ-വേസ്റ്റ് പാർക്ക് ഇലക്ട്രോണിക് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിക്കും. മാലിന്യ നിർമാർജനം സുസ്ഥിര വളർച്ചയ്ക്കുള്ള അവസരമാക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 350 കോടി രൂപയുടെ വരുമാനവും ലഭിക്കും-പ്രതിനിധി പറഞ്ഞു.

11 ഏക്കറിലാണ് അത്യാധുനിക ഇ-വേസ്റ്റ് പാർക്ക് വരുന്നത്. 2022ലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിൽ പരാമർശിക്കുന്ന 106 വിഭാഗങ്ങളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ ഇവിടെ സംസ്‌കരിക്കും. ഇ-വേസ്റ്റ് പാർക്ക് നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യ തലസ്ഥാനത്തെ ഇ-വേസ്റ്റിന്റെ 25 ശതമാനം കൈകാര്യം ചെയ്യാൻ പാർക്ക് പ്രാപ്തമാകും എന്നാണ് വിലയിരുത്തൽ

Delhi is set to become India’s first e-waste recycling hub with a new eco-park capable of processing 51,000 metric tons of e-waste annually. This $150 crore project aims for sustainable growth and job creation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version