Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭാരത് ഫോർജിനെ കുറിച്ചറിയാം
News Update

ഭാരത് ഫോർജിനെ കുറിച്ചറിയാം

മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയാണ് ഭാരത് ഫോർജ് (Bharat Forge). ഏകദേശം ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. കമ്പനി ചെയർമാൻ ബാബാ കല്യാണിക്ക് സൈനിക സാങ്കേതികവിദ്യയിലുള്ള വ്യക്തിപരമായ താൽപ്പര്യവും മെറ്റലർജിയിലുള്ള കമ്പനിയുടെ വൈദഗ്ധ്യവുമായിരുന്നു ഇങ്ങനെയൊരു നീക്കത്തിന് കാരണം. എന്നാൽ ഈ മാറ്റം ആദ്യഘട്ടത്തിൽ ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി
News DeskBy News Desk14 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയാണ് ഭാരത് ഫോർജ് (Bharat Forge). ഏകദേശം ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. കമ്പനി ചെയർമാൻ ബാബാ കല്യാണിക്ക് സൈനിക സാങ്കേതികവിദ്യയിലുള്ള വ്യക്തിപരമായ താൽപ്പര്യവും മെറ്റലർജിയിലുള്ള കമ്പനിയുടെ വൈദഗ്ധ്യവുമായിരുന്നു ഇങ്ങനെയൊരു നീക്കത്തിന് കാരണം. എന്നാൽ ഈ മാറ്റം ആദ്യഘട്ടത്തിൽ ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി.

2012ൽ ഡൽഹിയിൽ നടന്ന ഡിഫൻസ് എക്സിബിഷനിലാണ് ഭാരത് ഫോർജ് തങ്ങളുടെ ആദ്യ ആർട്ടില്ലെറി ഗൺ പുറത്തിറക്കിയത്. എന്നാൽ അന്ന് നിരവധി പേർ അതിനെ തമാശയായാണ് കണ്ടത് എന്ന് ബാബാ കല്യാണി ഓർമിക്കുന്നു. ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങളോടായിരുന്നു കൂടുതൽ താത്പര്യം എന്നതിനാൽ ഏറെ വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു അത്. ഇന്ത്യൻ കമ്പനിക്ക് ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്ന ധാരണയായിരുന്നു പരിഹാസത്തിനു പിന്നിൽ. അന്ന്, പ്രതിരോധ ഉത്പന്നങ്ങൾ വിദേശ കമ്പനികളുടെ കുത്തകയായിരുന്നു. ഈ രംഗത്ത് പൊതുമേഖലാ കമ്പനികൾ മാത്രമേ പേരെടുത്തിരുന്നുള്ളൂ- ന്യൂ ഇന്ത്യ പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

2014നു ശേഷം ഈ ധാരണ മാറിയതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “മെയ്ക്ക് ഇൻ ഇന്ത്യ” സംരംഭവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെയും നേതൃത്വത്തിൽ നിർണായക പരിഷ്കാരങ്ങളും ആരംഭിച്ചതിന്റെ ഫലമായിരുന്നു ഇത്. ഈ നയപരമായ മാറ്റങ്ങൾ ഭാരത് ഫോർജ് പോലുള്ള സ്വകാര്യ കമ്പനികൾക്ക് പ്രതിരോധ രംഗത്ത് സജീവമാകാൻ അവസരം നൽകി. ഡിഫൻസ് എക്വിപ്മെന്റുകൾ നിർമിക്കാൻ ഇതോടെ സ്വകാര്യ കമ്പനികൾക്കും അവസരം ലഭിച്ചു തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ന്, ഇറക്കുമതിയുടെ പകുതി വിലയ്ക്ക് നൂതന ആയുധങ്ങൾ ഉത്പാദിപ്പിക്കുന്നതിലേക്ക് ഭാരത് ഫോർജ് വളർന്നിരിക്കുന്നു. ഭാരത് 52 ഹൊവിറ്റ്സർസ്, അഡ്വാൻസ്ഡ് ടോവ്ഡ് ആർടില്ലറി ഗൺ സിസ്റ്റം (ATAGS), മൾട്ടി ടെറൈൻ ആർട്ടില്ലറി ഗണ്ണായ MArG എന്നിവയിലൂടെ ഭാരത് ഫോർജ് ജൈത്രയാത്ര തുടരുന്നു. ഇതിനുപുറമേ കല്യാണി എം4 പോലുള്ള പ്രൊട്ടക്റ്റഡ് വെഹിക്കിൾസ്, കോമ്പാക്റ്റ് വെഹിക്കിൾസ്, നേവൽ ഗൺസ്, സ്മോൾ ആർമ്സ്, എയർ ഡിഫൻസ് സൊല്യൂഷൻസ് തുടങ്ങിയവയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നേരത്തെയുണ്ടായിരുന്ന സ്വകാര്യ മേഖലാ നിയന്ത്രണം ഒഴിവാക്കിയതും സർക്കാർ നിയന്ത്രണങ്ങൾ കുറഞ്ഞതും ഈ വളർച്ചയിൽ ഏറെ ഗുണം ചെയ്തു. പ്രതിരോധ രംഗത്ത് കൂടുതൽ സ്വാശ്രയത്വം നേടുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ എടുത്തുകാണിക്കുന്നതാണ് ഭാരത് ഫോർജിന്റെ വളർച്ചയെന്ന് ബാബാ കല്യാണി പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ഭാവി കെട്ടിപ്പടുക്കാൻ ഭാരത് ഫോർജ് മുൻപന്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Initially met with skepticism in 2012, Bharat Forge’s decade-long journey into defence manufacturing, spurred by the 2008 crisis and bolstered by “Make in India” and Manohar Parrikar’s reforms, transformed it from being ignored to a leader in indigenous defence production.

artillery gun Baba Kalyani banner Bharat Forge defence manufacturing Make in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil