ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ പുനർവികസനം നടക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി നിരവധി ട്രെയിനുകൾ എഗ്മോർ സ്റ്റേഷനു പകരം താംബരം സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മലയാളികൾ ഏറെ ആശ്രയിക്കുന്ന കൊല്ലം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് താംബരത്തേക്ക് മാറുക.

എഗ്മോർ-കൊല്ലം-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 18 വരെ താംബരത്തു നിന്നും യാത്ര ആരംഭിച്ച് ഇവിടെ യാത്ര അവസാനിപ്പിക്കും. താംബരത്തു നിന്നും വൈകിട്ട് 5.27നാണ് കൊല്ലം എക്സ്പ്രസ് പുറപ്പെടുക. മടക്കസർവീസിൽ പുലർച്ചെ 2.45ന് ട്രെയിൻ താംബരത്തെത്തും. അതേസമയം, എഗ്മോർ-ഗുരുവായൂർ-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 19 വരെയാണ് താംബരത്തേക്ക് മാറുക. രാവിലെ 10.47ന് താബരത്തു നിന്നും പുറപ്പെടും. മടക്കയാത്രയിൽ രാത്രി 7.45ന് താംബരത്തെത്തും.

ഇതിനുപുറമേ എഗ്മോർ-മധുര-എഗ്മോർ തേജസ് എക്സ്പ്രസ്, മന്നാർഗുഡി എക്സ്പ്രസ്, തിരുച്ചെന്തൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളും ജൂൺ 20 മുതൽ താംബരത്തുനിന്നാണ് പുറപ്പെടുക. ഹൈദരാബാദിലേക്കുള്ള എഗ്മോർ ചാർമിനാർ എക്സ്പ്രസ് താംബരത്തു നിന്നും ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് മാറ്റിയിട്ടുമുണ്ട്.

Southern Railway announces temporary train terminal changes from June 20 to August 18 due to platform upgrades at Chennai Egmore. Several trains will operate from Tambaram, and the Charminar Express from Chennai Beach.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version