ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. സമ്പത്തിന്റെ കാര്യത്തിലും അദ്ദേഹം മുൻപന്തിയിലാണ്. 3000 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. എബിപി ലൈവിന്റെ റിപ്പോർട്ട് അനുസരിച്ച് തന്റെ മുഴുവൻ സ്വത്തുക്കളും മകൻ അഭിഷേക് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയ്ക്കുമായി തുല്യമായി ഭാഗം വെയ്ക്കാൻ ഒരുങ്ങുകയാണ് താരം. ഇതോടെ രണ്ട് മക്കൾക്കും 1600 കോടി രൂപ വീതം ലഭിക്കാൻ സാധ്യതയുള്ളതായി ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ 280 കോടി രൂപയാണ് അഭിഷേക് ബച്ചന്റെ ആസ്തി. അമിതാഭിന്റെ മകളും ബിസിനസ്സുകാരനായ നിഖിൽ നന്ദയുടെ ഭാര്യയുമായ ശ്വേതയ്ക്കാകട്ടെ ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. അടുത്തിടെ മുംബൈയിലെ 50 കോടി വിലമതിക്കുന്ന പ്രതീക്ഷ എന്ന വീട് അമിതാഭ് ശ്വേതയുടെ പേരിൽ ആക്കിയിരുന്നു. 50 ലക്ഷത്തിലധികം രൂപയാണ് ഇതിന്റെ സ്റ്റാമ്പ ഡ്യൂട്ടിക്ക് മാത്രം ചിലവായത്. മുംബൈയിൽ തന്നെ ജൽസ, ജനക് എന്നിങ്ങനെ രണ്ട് ആഢംബര ബംഗ്ലാവുകളും അമിതാഭ് ബച്ചനുണ്ട്. 

Discover Amitabh Bachchan’s ₹3160 crore property, including the recent gift of Prateeksha to daughter Shweta, and his plans to divide his wealth equally between his children.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version