ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനം ചില കുത്തകകൾ തടയുന്നുവെന്ന ഇലോൺ മസ്കിന്റെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ലൈസൻസിങ് നയങ്ങൾ വിവേചനപരമാണെന്ന മസ്കിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, എല്ലാ ദാതാക്കൾക്കും ഒരേ തരത്തിലുള്ള സുരക്ഷാ പരിശോധനകളാണ് ബാധകമെന്നും ടെലികോം വകുപ്പ് (DoT) വ്യക്തമാക്കി. മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് മസ്ക് ഉന്നയിച്ച വിമർശനങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Elon Musk Starlink India Bias Claims

സ്റ്റാർലിങ്ക്, ഭാരതി ഗ്രൂപ്പിന്റെ വൺവെബ് (OneWeb), റിലയൻസിന്റെ ജിയോ സാറ്റലൈറ്റ് എന്നീ മൂന്ന് സ്ഥാപനങ്ങളും നിലവിൽ ഒരേ റെഗുലേറ്ററി ഘട്ടത്തിലാണെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ സ്പെക്ട്രം അനുവദിക്കൂ എന്നും സർക്കാർ അറിയിച്ചു. അതേസമയം, മോശം ഇന്റർനെറ്റോ മൊബൈൽ കവറേജോ ഇല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾക്ക് സ്റ്റാർലിങ്ക് വലിയ സഹായകരമാകുമെന്നും അമേരിക്കയുൾപ്പെടെ ഒരു രാജ്യത്തിനും പൂർണ്ണമായ കവറേജ് ഇല്ലെങ്കിലും ഏറ്റവും ആവശ്യമുള്ളവർക്ക് കവറേജ് നൽകാൻ സ്റ്റാർലിങ്കിന് കഴിയുമെന്നും ഇലോൺ മസ്ക് പറഞ്ഞു. തുടർന്ന് നടത്തിയ മറ്റൊരു പോസ്റ്റിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ പേര് പരാമർശിച്ച മസ്ക്, ഇന്ത്യയിലെ “റിയൽ ബോസ്” അദ്ദേഹമാണോ എന്ന് തുറന്നടിച്ചു

The Indian government rejects Elon Musk’s claims of bias regarding Starlink’s entry, clarifying that standard security checks and regulatory steps apply equally to all satellite internet providers.

Share.
Leave A Reply

Exit mobile version