ലൈഫ് സയന്‍സ് മേഖലയില്‍ 713 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി സംസ്ഥാനം. ഭാരത്ബയോം ലൈഫ് സയന്‍സസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), ഇന്‍.വെന്‍റ് (In.Vent), ഇന്ത്യ ഡയഗ്നോസ്റ്റിക്ക, അക്വാ നോവ ബയോസിസ്റ്റംസ്, മെഡ്ഗ്രോ ബയോ ലൈഫ് സൊല്യൂഷന്‍സ്, ഫൂട്ട് പ്രോ സൊല്യൂഷന്‍സ് എന്നിവരാണ് നിക്ഷേപ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്.

അതിവേഗം വളരുന്ന ലൈഫ് സയന്‍സ് മേഖലയിലെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് ‘ബയോ കണക്ട് 4.0’ വിലാണ് 3 ധാരണാപത്രവും 4 താല്‍പര്യപത്രവും ഒപ്പുവെച്ചത്.
നിക്ഷേപകര്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും ഒരൊറ്റ ഇടത്തില്‍ ലഭ്യമാക്കുന്നതിനായി ‘സരള്‍ കേരള’ സംരംഭം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യമേഖലയില്‍ കേരളത്തിലേക്ക് വന്‍തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറിവിനെ കണ്ടെത്തലുകളായും, കണ്ടെത്തലുകളെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളായും മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ‘ബയോ കണക്ട് 4.0’ പോലുള്ള സംരംഭങ്ങളുടെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്.
ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്ക് കേരളം അനുയോജ്യമായ സ്ഥലമാണ്. നിക്ഷേപകര്‍ക്ക് ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനത്തിന്‍റെ അനുകൂല ഘടകങ്ങള്‍ ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിക്കുന്നതിന്റെ ഭാഗമാണീ ‘ബയോ കണക്ട് 4.0’.
ഉപകരണങ്ങള്‍, രോഗനിര്‍ണയ സംവിധാനങ്ങള്‍, മെഡിക്കല്‍ ഗ്രേഡ് ബയോമെറ്റീരിയലുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ബയോ മെറ്റീരിയല്‍സ്, ഗവേഷണ-വികസന സേവനങ്ങള്‍ തുടങ്ങിയ ലൈഫ് സയന്‍സസ് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പങ്കാളികള്‍ക്ക് നൂതന സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ഉതകുന്ന പ്രായോഗികമായ കര്‍മ്മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
ആഗോള ലൈഫ് സയന്‍സസ് മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും ആഗോളതലത്തില്‍ വളരാനും അനുയോജ്യമായ ആവാസവ്യവസ്ഥ കേരളം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിപണിയും മികച്ചതാണ്. വിവിധ മേഖലകളെ സംയോജിപ്പിക്കാനുള്ള സാധ്യതകളും ഇവിടെയുണ്ട്.
നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സഹകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ക്ലേവും എക്സ്പോയും വ്യവസായ ഐടി എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
KSIDC അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് KLIP കീഴിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ‘ബയോ കണക്ട് 4.0’ സംഘടിപ്പിച്ചത്.
ഉല്‍പ്പാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആശയരൂപീകരണം മുതല്‍ അന്തിമ ഉല്‍പ്പന്നം വരെയുള്ള ലൈഫ് സയന്‍സസ് മേഖലയിലെ മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനം സംസ്ഥാനം സ്വീകരിക്കണമെന്ന് കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മേഖലയിലെയും സ്റ്റാര്‍ട്ടപ്പുകളിലെയും പ്രമുഖരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, ബി2ബി, ബി2ജി നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും സഹായകമായ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്നുണ്ട്.
Kerala has secured investment commitments worth ₹713 crore in the life sciences sector. The organisations that have come forward with investment proposals include BharatBiome Life Sciences, the Central Public Sector Undertaking HLL Lifecare Limited, Rajiv Gandhi Centre for Biotechnology, In.Vent, India Diagnostica, Aqua Nova Biosystems, Medgro Bio Life Solutions, and Foot Pro Solutions.
To facilitate investments, the state government has introduced the ‘Saral Kerala’ initiative, a single-window system that enables investors to obtain the necessary licences and approvals through a streamlined process.