ഇന്ത്യയിൽ റഫാൽ (Rafale) യുദ്ധവിമാനങ്ങൾക്കായുള്ള സങ്കീർണ്ണമായ സജ്ജീകരണങ്ങൾ നിർമ്മിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായുള്ള ഹൈക്കൽ ടെക്നോളജീസ് (Hical Technologies), ഫ്രഞ്ച് കമ്പനിയായ സഫ്രാൻ എയ്റോസിസ്റ്റംസുമായി (Safran Aerosystems) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി റഫാൽ വിമാനങ്ങൾക്കായി ഫ്യൂവൽ, ഫ്ലൂയിഡ് സിസ്റ്റങ്ങൾ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനാണ് പുതിയ സംയുക്ത സംരംഭം (JV) രൂപീകരിക്കുന്നത്.
ബെംഗളൂരുവിന്ന് സമീപമുള്ള ദേവനഹള്ളിയിൽ ഹൈക്കൽ ടെക്നോളജീസ് തങ്ങളുടെ പുതിയ അത്യാധുനിക എയ്റോസ്പേസ് നിർമ്മാണ ശാല ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിനകം തന്നെ ഡസോ ഏവിയേഷനുമായി (Dassault Aviation) ചേർന്ന് റഫാൽ പ്രോഗ്രാമിന്റെ കൺട്രോൾ സിസ്റ്റങ്ങളിൽ പ്രവർത്തിക്കാൻ ഹൈക്കൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സഫ്രാൻ എയ്റോസിസ്റ്റംസിന്റെ സാങ്കേതിക മികവും ഹൈക്കലിന്റെ നിർമ്മാണ ശേഷിയും സംയോജിപ്പിക്കുന്നതിലൂടെ ആഗോള നിലവാരത്തിലുള്ള പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഈ തന്ത്രപരമായ നീക്കം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്തും ‘ആത്മനിഭർ ഭാരത്’ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിലും വലിയ വഴിതിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Bengaluru-based Hical Technologies has partnered with French firm Safran Aerosystems to manufacture complex fuel and fluid systems for Rafale fighter jets in India under the Make in India initiative.
