1832ലാണ് റെയിൽ സിസ്റ്റം എന്ന ആശയം ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടനിൽ പോലും ട്രെയിൻ പുതിയ കണ്ടുപിടിത്തമായിരുന്നു. ഇന്ത്യയിലേക്ക് കൂടി അത് കൊണ്ടുവരുന്നതോടെ രാജ്യത്തെ കൂടുതൽ ഊറ്റാം എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി മനസ്സിലാക്കി. അതിന്റെ ഫലമായി ആയിരുന്നു ഇന്ത്യയിലേക്കും ട്രെയിനിന്റെ വരവ്.

എന്നാൽ 1832ൽ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും 1844ൽ ഗവർണർ ജനറൽ ലോർഡ് ഹാർഡിങ്ങിന്റെ കാലത്താണ് റെയിൽ സംവിധാനം സ്ഥാപിക്കാൻ സ്വകാര്യ സംരംഭകർക്ക് അധികാരം നൽകിയത്. തുടർന്ന് 1845ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനി, ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ എന്നിങ്ങനെ രണ്ട് റെയിൽവേ കമ്പനികൾ രൂപീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ 1853 ഏപ്രിൽ 16ന് ചരിത്രപ്രസിദ്ധമായ യാത്ര നടത്തി.

14 ബോഗികളിലായി 400 പേരായിരുന്നു ആദ്യ ട്രെയിനിൽ യാത്ര ചെയ്തത്. ബോംബെ മുതൽ താനെ വരെയുള്ള 34 കിലോമീറ്റർ ദൂരം പിന്നിടാൻ ട്രെയിനിന് 75 മിനിറ്റെടുത്തു. ബോംബെയെ താനെ, കല്യാൺ, താൽ, ഭോർ ഘട്ട് എന്നിവയുമായി ബന്ധിപ്പിക്കുകയായിരുന്നു ആദ്യകാല റെയിലിന്റെ ലക്ഷ്യം. ബോംബെ ഗവൺമെന്റ് ചീഫ് എഞ്ചിനീയർ ജോർജ്ജ് ക്ലാർക്കായിരുന്നു ആദ്യ ട്രെയിനിനു പിന്നിലെ എഞ്ചിനീയറിങ് ബുദ്ധി കേന്ദ്രം. ബ്രിട്ടീഷ് കൊളോണിയൽ താൽപ്പര്യങ്ങളെ സേവിക്കാനായി നിർമിച്ച സംവിധാനം പിന്നീട് ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ പ്രധാന പങ്കുവഹിച്ചു.

Discover the fascinating history of India’s first passenger train journey on April 16, 1853, from Bombay to Thane. Learn about its origins, the companies involved, and its evolution into India’s national lifeline.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version