കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുള്ള യാത്രക്കാർക്ക് സ്വന്തം ലഗേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ. റിസർവ് ചെയ്ത കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നവർക്ക് അനുവദനീയമായ ഭാരപരിധി വരെ ലഗേജുകൾ ഇനിമുതൽ ഡിജിറ്റലായി ബുക്ക് ചെയ്യാൻ റെയിൽവേ ബോർഡ് എല്ലാ സോണൽ റെയിൽവേകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പാഴ്സൽ ബുക്കിംഗ് പ്രക്രിയ ലളിതമാക്കുന്നതിന്റെയും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ തീരുമാനം.
അനുവദനീയമായ സൗജന്യ ലഗേജ് പരിധിക്ക് പുറമെ അധിക ലഗേജ് കൊണ്ടുപോകുന്നവർക്ക് സാധാരണ ലഗേജ് നിരക്കിന്റെ 1.5 ഇരട്ടി ഈടാക്കിക്കൊണ്ട് പരമാവധി പരിധി വരെ ഓൺലൈനായി ബുക്ക് ചെയ്യാൻ അവസരമുണ്ടാകും. 100 സെ.മീ × 60 സെ.മീ × 25 സെ.മീ അളവിലുള്ള ട്രങ്കുകൾ, സ്യൂട്ട്കേസുകൾ എന്നിവ മാത്രമാണ് യാത്രക്കാരുടെ കമ്പാർട്ട്മെന്റുകളിൽ കൂടെ കൊണ്ടുപോകാൻ അനുവദിക്കുക. യാത്രക്കാർക്ക് ലഗേജുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ക്രിസ് (CRIS) ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
Passengers with confirmed train tickets can now book their personal luggage online, following new guidelines issued by Indian Railways.
