ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ യാത്ര അതിശയകരമായ ഒരു അനുഭവമായിരുന്നുവെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്. ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ 26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ ഏറെ ഇഷ്ടപ്പെടുന്ന തീവണ്ടി യാത്രയിലൂടെ ലഡാക്കിലേക്ക് മടങ്ങുന്നതിനിടയിലാണ് അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയെയും വന്ദേ ഭാരത് സർവീസിനെയും പ്രശംസിച്ചത്.
അതേസമയം, സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആറോ നിയമനടപടികളോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വാഗ്ദാനങ്ങൾ പാലിക്കുന്നത് രാജ്യത്തെ യുവാക്കൾക്കിടയിൽ സർക്കാരിനോടുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പരീക്ഷാ പരിഷ്‌കരണ ബില്ലിനെ സ്വാഗതം ചെയ്ത വാങ്ചുക്, ഈ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിലാകെ ഗുണപരമായ പുരോഗതി ഉണ്ടാക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
Activist Sonam Wangchuk praised his Vande Bharat journey while returning to Ladakh, urging the government to fulfill promises made to protesting students.
