ഉത്തർപ്രദേശിലെ കുശിനഗറിൽ വിജയകരമായി റോക്കറ്റ് വിക്ഷേപണ പരീക്ഷണം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). സംസ്ഥാനത്ത് നിന്ന് ഒരു റോക്കറ്റ് വഴി പേലോഡ് (ഉപഗ്രഹം) വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും യുപിക്ക് ഇത് ചരിത്ര നിമിഷമാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് 5.14ന് വിക്ഷേപിച്ച റോക്കറ്റ് 1.1 കിലോമീറ്റർ ഉയരത്തിലെത്തി. തുടർന്ന് ഒരു ചെറു ഉപഗ്രഹം വിക്ഷേപിച്ചു. പാരച്യൂട്ട് 5 മീറ്റർ ഉയരത്തിൽ 400 മീറ്ററിനുള്ളിൽ താഴേക്ക് എത്തിച്ചു. ത്രസ്റ്റ് ടെക് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചുള്ള പരീക്ഷണം പൂർണ വിജയമായിരുന്നു. യുപിയിൽ റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ഉപഗ്രഹം വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും 15 കിലോഗ്രാം ഭാരമുള്ള റോക്കറ്റും സുരക്ഷിതമായി താഴേക്ക് ഇറങ്ങിയെന്നത് ശ്രദ്ധേയമാണെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പറഞ്ഞു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഭാവി ഉപഗ്രഹ പരീക്ഷണങ്ങൾക്ക് മുന്നോടിയായാണ് പരീക്ഷണം. ഏകദേശം 900 യുവാക്കൾ നിർമ്മിച്ച ഉപഗ്രഹങ്ങളാണ് പരീക്ഷിക്കപ്പെടുക. മേഖലയിലും ഇന്ത്യ മുഴുവനുമുള്ള കുട്ടികളിൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനാണ് പരിപാടി-ത്രസ്റ്റ് ടെക് ഇന്ത്യ ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു.
ISRO successfully launched a rocket with a satellite payload in Kushinagar, Uttar Pradesh, marking a first for the state. This test paves the way for future youth-built satellite launches. ISRO also provided an update on the Axiom-4 ISS mission.