അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടതോടു കൂടി വിവാദ വ്യവസായി വിജയ് മല്ല്യ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സിദ്ധാർത്ഥ് മല്ല്യ അടക്കം മൂന്ന് മക്കളാണ് വിജയ് മല്ല്യയ്ക്ക് ഉള്ളത്. മുൻപ് മല്ല്യയുടെ ഉടമസ്ഥതയിൽ ആയിരുന്ന ഐപിഎൽ ടീം റോയൽ ചാലഞ്ചേർസ് ബെംഗളൂരുവുമായി ചേർന്ന് സിദ്ധാർത്ഥ് വാർത്തകളിൽ ഇടംപിടിക്കാറുണ്ടായിരുന്നു. എന്നാൽ വിജയ് മല്ല്യയുടെ മൂത്ത മകൾ ലിയാന മല്ല്യ മാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. സംരംഭകലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ലിയാനയെ കുറിച്ചറിയാം.

1993 ഒക്ടോബർ 3ന് അമേരിക്കയിലെ കാലിഫോർണിയയിലാണ് ലിയാനയുടെ ജനനം. ന്യൂയോർക്കിലെ പ്രശസ്തമായ ബർണാർഡ് കോളേജിൽ നിന്നാണ് ലിയാന ബിരുദാനന്തര ബിരുദം നേടിയത്. അക്കാഡമിക് യോഗ്യതകളും ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലവും ലിയാനയ്ക്ക് ബിസിനസ് രംഗത്ത് മുതൽക്കൂട്ടായി. സംരംഭക എന്ന നിലയിൽ വിജയകരമായ കരിയർ കെട്ടിപ്പടുത്ത ലിയാന വിജയ് മല്ല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലിയാനയുടെ ഏകദേശ ആസ്തി 4.2 കോടി മുതൽ 25.2 കോടി രൂപ വരെയാണ്
Leanna Mallya, daughter of Vijay Mallya, born October 3, 1993, is a business professional with roles in United Spirits and United Breweries Group. Her estimated net worth ranges from ₹4.2 crore to ₹25.2 crore. She maintains a private life, keeping personal relationships out of the media spotlight.