കോടീശ്വരനും ബോളിവുഡ് നടി കരിഷ്‌മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ലണ്ടണിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 10300 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കൾ ആർക്കു ലഭിക്കും എന്നതു സംബന്ധിച്ചുള്ള കാര്യങ്ങളും ഇപ്പോൾ വാർത്തയിൽ നിറയുകയാണ്.

നാല് ബില്യൺ ഡോളർ മൂല്യമുള്ള സോന കോംസ്റ്റാർ എന്ന ഓട്ടോ കോംപണന്റ് നിർമാണ കമ്പനിയുടെ ചെയർമാൻ ആയിരുന്നു സഞ്ജയ് കപൂർ. 2015ൽ പിതാവിന്റെ മരണത്തോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കരിഷ്മ കപൂറുമായി 2016ലായിരുന്നു വേർപിരിയൽ. ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്. ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്ദേവിൽ ആറു വയസ്സുകാരനായ മകനും ഉണ്ട്. സഞ്ജയിയുടെ സ്വത്തുക്കളും ആസ്തിയും ഇവർക്കാണ് ലഭിക്കുക. ലെഗസി പ്ലാനിങ്ങിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള ബന്ധത്തിലെ മക്കൾക്ക് സഞ്ജയ് നേരത്തെ 14 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതുകൂടാതെ ഇവർക്ക് മാസം 10 ലക്ഷം രൂപ വീതവും ലഭിക്കും.
Sunjay Kapur, chairman of auto component giant Sona Comstar, passed away at 53 from a heart attack. His sudden death has caused market uncertainty and raised questions about the succession plan for his ₹31,000 crore company, with no clear heir apparent.